mediavisionsnews

വ്യക്തമായ കാരണമൊന്നുമില്ലാതെ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് വിലക്ക്?

വ്യക്തമായ കാരണങ്ങളില്ലാതെ ലേലത്തില്‍ പങ്കെടുത്തതിന് ശേഷം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് വിലക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍. ഇ.എസ്.പി എന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഗാ ലേലത്തിലും വിദേശ താരങ്ങള്‍ പങ്കെടുക്കണമെന്നും മിനി ലേഗത്തില്‍ മാത്രം പങ്കെടുത്താല്‍ പോരെന്നും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എല്ലാ പത്ത് ഫ്രാഞ്ചൈസികളും ഇക്കാര്യങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. അടുത്ത...

അമിത് ഷായുടെ വാദം തെറ്റ്; മുഖ്യമന്ത്രിയുടെ മറുപടി ശരിവച്ച് ഐഎംഡി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിൽ വ്യക്തത വരുത്തി കേന്ദ്രകാലാവസ്ഥാ വകുപ്പ്. മുഖ്യമന്ത്രി നൽകിയ മറുപടി ശരിവെക്കുന്നതാണ് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവിയുടെ പ്രസ്ഥാവന. വയനാട്ടിൽ റെഡ‍് അലേർട്ട് പ്രഖ്യാപിച്ചത് ഉരുൾപൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ശക്തമായ മഴ...

ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യർത്ഥന; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം, കേസെടുത്തു

കൽപ്പറ്റ: വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പൊലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. സാമൂഹ്യമാധ്യമമായ എക്സിൽ 'കോയിക്കോടൻസ്...

മൂന്ന് ദിവസത്തേക്ക് വയനാട്ടിൽ സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം പ്രഖ്യാപിച്ച് എയർടെൽ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടക്കാൻ വൈകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്. ഇതിന്...

തോക്കും മയക്കുമരുന്നുമായി പൈവളിഗെ സ്വദേശിയടക്കം രണ്ടുപേർ മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു: തോക്കും മയക്കുമരുന്നുമായി കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ കലി യോഗേഷിന്റെ സംഘത്തിലെ അംഗങ്ങളായ പൈവളിഗെ കുരുടപ്പദവ് സ്വദേശി മുഹമ്മദ് ഹനീഫ് (40), മുടിപ്പു സ്വദേശി മുഹമ്മദ് റഫീഖ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. എം.ഡി.എം.എ. വിൽക്കാനായി തോക്കുമായി കാറിൽ മംഗളൂരുവിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു...

ദുരന്തഭൂമിയായി വയനാട്, കണ്ണീർ തോരാതെ നാട്; മരണം 246 ആയി, ഇരുന്നൂറിലേറെ പേരെ കാണാതായി

വയനാട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. മരണം 246 ആയി. ഇരുന്നൂറിലേറെ പേരെ കാണാതായി. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 46 മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി സർക്കാർ ആശുപത്രിയിൽ ഇന്ന് എത്തിച്ചത് 27 മൃതദേഹങ്ങളാണ്. അതേസമയം, രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കി മുണ്ടക്കൈയിൽ മഴ തുടരുകയാണ്. മുണ്ടക്കൈ പുഴയിൽ കുത്തൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയർന്നു. സൈന്യം ഇന്നലെ തയ്യാറാക്കിയ...

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്ക​ണേ…എന്റെ ഭാര്യ റെഡിയാണ്’; പൊതുപ്രവർത്തകന്റെ സന്ദേശം ചേർത്തുപിടിച്ച് സമൂഹ മാധ്യമങ്ങൾ

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാ​പ്രവർത്തനത്തിനിറങ്ങിയും സഹായങ്ങൾ കൈമാറിയുമെല്ലാം പരസ്പരം കൈകോർക്കുകയാണ് ഓരോരുത്തരും. കരൾ പിളർത്തുന്ന കാഴ്ചകൾക്കിടയിലും സഹജീവി സ്നേഹത്തിന്റെ മാതൃകയായ നിരവധി കഥകളാണ് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമ്പോൾ വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്ക​ണേ...എന്റെ ഭാര്യ...

ഉപ്പള, ഷിറിയ പുഴകള്‍ കരകവിഞ്ഞു; ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ വെള്ളത്തിനടിയില്‍

കാസര്‍കോട്: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രധാന നദികളായ ഷിറിയ, ഉപ്പള പുഴകള്‍ കരകവിഞ്ഞു. ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച രാത്രി മുതല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഉപ്പള പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കവുങ്ങിന്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. ഷിറിയ പുഴ...

കനത്ത മഴ; കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധി അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയാണെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കാസർകോട് ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

കാസർകോട്: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബി.​ജെ.പി സ്ഥാനാർഥിക്ക് ഒരു വാർഡിൽ കിട്ടിയത് ഒരു വോട്ട്. കാസർകോട് മുനിസിപ്പാലിറ്റിയിലെ ഖാസിലേൻ ഡിവിഷനിലാണ് ബി.ജെ.പിക്ക് ഒരു വോട്ട് മാത്രം ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സൈറ്റിലെ കണക്കുകൾ പറയുന്നു. മ​ുസ്‍ലിംലീഗ്, സ്വതന്ത്രസ്ഥാനാർഥി, ബി.ജെ.പി എന്നിവരായിരുന്നു മത്സര​രംഗത്തുണ്ടായിരുന്നത്. 447​ വോട്ട്...

About Me

36401 POSTS
0 COMMENTS
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img