mediavisionsnews

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാഹനം മലപ്പുറത്ത് അപകടത്തിൽപെട്ടു

വയനാട്ടിലേക്കുള്ള യാത്രക്കിടെ മലപ്പുറം മഞ്ചേരിയിൽ ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ വാഹനം അപകടത്തിൽപെട്ടു. മന്ത്രിയുടെ വാഹനം സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചെറിയ പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

വയനാട് ദുരന്തം: ബംഗളൂരുവിലെ കോര്‍പറേറ്റ് കമ്പനികളോട് സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ബംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളടക്കം കർണാടകയിലെ കമ്പനികളോട് കേരളത്തിന് വേണ്ടി കര്‍ണാടക സര്‍ക്കാർ സഹായം തേടി. കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവർത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യർത്ഥിച്ചത്. ഒപ്പം സര്‍ക്കാര്‍ നേരിട്ടും...

ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് വയനാട്; മരണസംഖ്യ 120 ആയി, 98 പേരെ കാണാതായി, നിരവധി പേര്‍ ചികിത്സയില്‍

വയനാട്: കേരളത്തെ നടുക്കി വയനാട് മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് ഉരുള്‍പൊട്ടൽ. ആറ് മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 120 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകള്‍ അകലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത്...

സംസ്ഥാനത്ത് 8 ജില്ലകളിൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ നാളെയും തുടരുമെന്ന കാലാവസ്ഥാ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകൾക്കൊപ്പം എറണാകുളം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഒടുവിൽ അവധി പ്രഖ്യാപിച്ചത്.  എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ...

കെ. അഹമ്മദ് ഷെരീഫ് വീണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട്

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടായി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കൂടിയായ കെ. അഹമ്മദ് ഷെരീഫിനെ വീണ്ടും തിരഞ്ഞെടുത്തു. ഇന്നലെ ആലപ്പുഴയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. പ്രസിഡണ്ട് രാജു അപ്‌സരയും ജനറല്‍ സെക്രട്ടറിയായി ദേവസ്യ മേച്ചെരിയും ട്രഷററായി എസ്. ദേവരാജനും വീണ്ടും...

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 108 ആയി, 98 പേരെ കാണാനില്ല, 122 പേര്‍ പരിക്കേറ്റ് ചികിത്സയിൽ

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ വൈകിട്ട് നാലര വരെ 96 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 62 മൃതദേഹങ്ങൾ ഉണ്ട്. ഇവരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 98 പേരെ കാണാനില്ലെന്നും വിവരമുണ്ട്....

വയനാട് ഉരുൾപൊട്ടൽ: 90 മൃതദേഹങ്ങൾ കണ്ടെടുത്തു; 33 പേരെ തിരിച്ചറിഞ്ഞു, പരിക്കേറ്റ നൂറിലധികം പേർ ആശുപത്രിയിൽ

കൽപ്പറ്റ: വയനാടിനെ നടുക്കിയ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 90 മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തുവെന്നാണ് വയനാട് ജില്ല ഭരണകൂടം അറിയിച്ചത്. ഇതിൽ 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (58), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരൻ,...

കനത്ത മഴ തുടരുന്നു; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കാസര്‍കോട്: കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ...

പാറകള്‍ റോഡിലേക്ക് പതിക്കുന്നു; മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യാത്ര നിരോധിച്ചു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. കൂറ്റന്‍ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. അപകടകരമായ രീതിയില്‍ പാറകള്‍ റോഡിലേക്ക് പതിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യാത്ര നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അടിമാലി മൂന്നാര്‍ റൂട്ടില്‍ പള്ളിവാസലിന് സമീപവും ഉരുള്‍ പൊട്ടലില്‍...

രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകുക; അടിയന്തര സഹായം എത്തിക്കണമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് പ്രളയത്തിൽ അകപ്പെട്ടവർക്ക് പ്രാദേശിക കമ്മിറ്റികൾ മുൻകൈയെടുത്ത് അടിയന്തര സഹായമെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന്റെ ഭീകരദൃശ്യങ്ങളും വാർത്തകളുമാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മരണസംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. നിലമ്പൂർ ചാലിയാർ പുഴയിൽ...

About Me

36401 POSTS
0 COMMENTS
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്: സാദിഖലി തങ്ങൾ

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....
- Advertisement -spot_img