mediavisionsnews

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ട്രാവിസ് ഹെഡിന് സ്വന്തമായത് അപൂർവ്വ റെക്കോർഡ്

ട്വന്റി 20 ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ഇതാദ്യമായി അന്താരാഷ്ട്ര ട്വന്റി 20യിൽ ഒരു താരം 20 പന്തുകൾക്ക് മുകളിൽ ബാറ്റ് ചെയ്ത് 300ൽ അധികം സ്ട്രൈക്ക് റേറ്റ് നിലനിർത്തി. സ്കോട്ട്ലൻഡിനെതിരായ ആദ്യ ട്വന്റി 20യിലായിരുന്നു ഹെഡിന്റെ അത്ഭുത പ്രകടനം. 25 പന്തിൽ 80 റൺസെടുത്ത ഹെഡിന്റെ സ്ട്രൈക്ക്...

കോലി നികുതിയായി അടച്ചത് 66 കോടി; ക്രിക്കറ്റ് താരങ്ങളില്‍ ഒന്നാമത്, രണ്ടാമന്‍ ധോനി

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ആധായനികുതി അടച്ച ക്രിക്കറ്റ് താരം വിരാട് കോലിയെന്ന് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം 66 കോടിയാണ് കോലി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിയായി അടച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണ് രണ്ടാം സ്ഥാനത്ത്. 38 കോടി രൂപയാണ് ധോനി നികുതിയടച്ചത്. ക്രിക്കറ്റ് ഇതിഹാസം...

വിമാന യാത്രയില്‍ വൈഫൈ നല്‍കാൻ എയര്‍ ഇന്ത്യയും

വിമാനങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി എയര്‍ ഇന്ത്യ. ഇതുവഴി യാത്രക്കാര്‍ക്ക് ആകാശത്ത് വച്ചും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ സർവീസിലായിരിക്കും ഇത് ആദ്യമായി ഉള്‍പ്പെടുത്തുക. സെപ്തംബര്‍ രണ്ടിനാണ് എയര്‍ ഇന്ത്യ ഡല്‍ഹി-ലണ്ടന്‍ ട്രിപ്പില്‍ വൈഫൈ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ട് വഴിയാണ് ഈ ട്രിപ്പ് ഉണ്ടായിരിക്കുക. വിമാന യാത്രകളെ വേറെ...

‘ഞങ്ങൾക്കും വേണം ഒരു ഹേമ കമ്മറ്റി’; സിദ്ധരാമയ്യക്ക് കത്തയച്ച് കന്നഡ സിനിമാ പ്രവർത്തകർ

കന്നഡ സിനിമാ മേഖലയിലും സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാലിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് ആവശ്യം. സിനിമാമേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായും തുല്യതയോടെയും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടികൾ അനിവാര്യമാണെന്ന് കത്തിൽ പറയുന്നു. കന്നഡ...

‘യുപിഐ സർക്കിൾ’ എത്തി; ഇനി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താം

ഡൽഹി: ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിപ്പിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുമതിയോടെയോ അല്ലെങ്കിൽ യുപിഐ ഉപയോക്താവ് ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റേതെങ്കിലും വ്യക്തികള്‍ക്ക്...

രാഹുലിനെ സന്ദർശിച്ച് വിനേഷും ബജ്‌രംഗും; കോണ്‍ഗ്രസില്‍ ചേരും, ഹരിയാന തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, പ്രഖ്യാപനം ഉടനെന്ന് സൂചന

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദർശിച്ച് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും ഇരുവരും ഇന്ന് സന്ദർശിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോണ്‍ഗ്രസ് അംഗത്വം ഇരുവരും സ്വീകരിക്കും. സ്ഥാനാർഥി പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു...

ഹിജാബ് ധരിച്ച വിദ്യാർഥികളെ ഗേറ്റിൽ തടഞ്ഞ പ്രിൻസിപ്പലിനുള്ള അധ്യാപക പുരസ്കാരം പിൻവലിച്ച് കർണാടക സർക്കാർ

മംഗളൂരു: കുന്താപുര ഗവ. പി.യു കോളജ് പ്രിൻസിപ്പൽ ബി.ജെ. രാമകൃഷ്ണക്ക് പ്രഖ്യാപിച്ച മികച്ച അധ്യാപകനുള്ള പുരസ്കാരം കർണാടക സർക്കാർ പിൻവലിച്ചു. മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ശിരോവസ്ത്ര നിരോധം നടപ്പാക്കാൻ രംഗത്തിറങ്ങിയ ഇദ്ദേഹത്തെ മികച്ച അധ്യാപകനായി ആദരിക്കുന്നതിൽ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് വർഷം മുമ്പ് ബി.ജെ.പി സർക്കാർ ശിരോവസ്ത്ര നിരോധനം കൊണ്ടുവന്നപ്പോഴായിരുന്നു പ്രിൻസിപ്പാലിന്‍റെ...

മഞ്ചേശ്വരത്ത് വന്‍ ലഹരി മരുന്ന് വേട്ട: 63 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നു വേട്ട. 63ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള, മുസോടി, പുഴക്കര ഹൗസിലെ അബ്ദുല്‍ അസീസി (27)നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയ്ക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 7.30ന് കുഞ്ചത്തൂരില്‍ നടത്തിയ പരിശോധനയിലാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എസ്. ചന്ദ്രകുമാറിന്റെ മേല്‍നോട്ടത്തില്‍...

മാതാവും പിതാവുമില്ല,16ാം വയസില്‍ കുടുംബ നാഥന്‍; 18ാം വയസില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍… പോരാട്ടത്തിന്റെ പേരാണ് മുഹമ്മദ് അമന്‍

ജീവിതത്തില്‍ അനുഭവിച്ചു തീര്‍ത്ത പ്രതിസന്ധികളെയും പ്രശ്നങ്ങളെയും മനക്കരുത്ത് കൊണ്ട് നേരിട്ട മുഹമ്മദ് അമന്‍ എന്ന 18 കാരന്‍ ഇപ്പോള്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. ചെറുപ്പം മുതല്‍ താണ്ടിയ കനല്‍പഥങ്ങളെയെല്ലാം പുഷ്പങ്ങളായി സ്വീകരിച്ച അമന്റെ പോരാട്ടവീര്യം കൊണ്ടുമാത്രമായിരുന്നു താരത്തിന് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ സ്വദേശിയായ അമന് കഴിഞ്ഞ...

ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ ഒരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ ഇത് മധ്യ പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യൂന മർദ്ദം ചക്രവാത ചുഴിയായി...

About Me

36395 POSTS
0 COMMENTS
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img