കാസർകോട് : കഞ്ചാവ് കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതി 24 മണിക്കൂറിനുള്ളിൽ വീണ്ടും അറസ്റ്റിലായി. തളങ്കര കൊറക്കോട്ടെ കെ. നൗഷാദിനെയാണ് (42) എക്സൈസ് രണ്ടാമതും അറസ്റ്റ് ചെയ്തത്.
സ്കൂട്ടറിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെ എക്സൈസ് കാസർകോട് സർക്കിൾ ഇൻസ്പെക്ടർ ഡി. അരുണിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കാസർകോട് എം.ജി. റോഡിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. 28 ഗ്രാം കഞ്ചാവാണ്...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ 25 ലക്ഷമുണ്ടായിരുന്ന പരിധിയാണ് അഞ്ച് ലക്ഷമായി കുറച്ചത്. തദ്ദേശ സ്ഥാപനങ്ങൾക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്. ഇതു സംബന്ധിച്ച കത്ത് ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കൈമാറി.
ഓണച്ചെലവുകൾക്കായി...
തിരുവനന്തപുരം: ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
കോവിഡ്, എച്ച്1 എന്‍1 എന്നിവയെപോലെ വായുവിലൂടെ പകരുന്ന ഒരു...
കണ്ണൂർ: വിവാഹാഘോഷം കൈവിട്ടതോടെ വരന്‍റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും. കണ്ണൂർ ഉരുവച്ചാലിലാണ് സംഭവമുണ്ടായത്. വധുവിന്‍റെ വീട്ടിലെത്തിയ വരനും സംഘവും പടക്കം പൊട്ടിച്ചുൾപ്പെടെ ആഘോഷിച്ചതോടെയാണ് മഹല്ല് ഭാരവാഹികൾ ചോദ്യം ചെയ്തത്. വിവാഹ ആഭാസം അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഒടുവിൽ മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. വിവാഹ ആഭാസങ്ങൾ പാടില്ലെന്ന് വീട്ടുകാരെ...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ബെവ്‌കോ മദ്യവില്‍പനയില്‍ റെക്കോര്‍ഡ്. ഓണസീസണില്‍ 818.21 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. കഴിഞ്ഞ തവണ വിറ്റത് 809.25 കോടി രൂപയുടെ മദ്യമായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 8.96 കോടി രൂപയുടെ മദ്യം അധികം വിറ്റഴിച്ചു. ഓണസീസണില്‍ 9 ദിവസം കൊണ്ട് 704 കോടി രൂപയുടെ മദ്യം വിറ്റിരുന്നു.
കഴിഞ്ഞ തവണ ഇത് 715...
മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ്...
വേരിയൻ്റിൻ്റെ ശക്തമായ വളർച്ച വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാക്‌സിനുകൾ കേസുകൾ ഗുരുതരമാകുന്നത് തടയാൻ സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
'മറ്റ് സമീപകാല കൊവിഡ് വേരിയൻ്റുകളെ അപേക്ഷിച്ച് എക്സ്ഇസിക്ക് കൂടുതൽ വ്യാപിക്കാനുള്ള ശേഷിയുണ്ട്. വാക്‌സിനുകളിലാണ് പ്രതീക്ഷ. ശൈത്യകാലത്ത് എക്‌സ്ഇസി ശക്തമായ സബ് വേരിയന്റായി മാറിയേക്കാം...' - ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫസർ ഫ്രാങ്കോയിസ് ബലൂക്സ് ബിബിസിയോട്...
ദില്ലി : 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ...
കാസർകോട് : കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം: രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടക്കാനും സൗകര്യം ഉണ്ടാകും. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏര്‍പ്പെടുത്തി ഉടൻ പേയ്മെന്‍റ് നടത്തുന്നതും താമസിയാതെ നിലവിൽ വരും.
1.40 കോടി...
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ...