mediavisionsnews

ബില്‍ഡിങ് പെര്‍മിറ്റ് ഫീസ്: കൂടുതല്‍ അടച്ച തുക തിരിച്ചു നല്‍കാൻ വൈകുന്നു

തിരുവനന്തപുരം∙ ബില്‍ഡിങ് പെര്‍മിറ്റ് ഫീസ് കുറയ്‌ക്കുന്നത് സംബന്ധിച്ചും കൂടുതല്‍ അടച്ച തുക തിരിച്ചു നല്‍കുന്നതു സംബന്ധിച്ചും തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പാകാന്‍ വൈകുന്നുവെന്ന് പരാതി.  ഗ്രാമപഞ്ചായത്തുകള്‍ക്ക് പെര്‍മിറ്റ് ഫീ വഴി അധികം ഒടുക്കിയ തുക തിരിച്ചു നല്‍കാന്‍ നടപടികള്‍ ആയിട്ടുണ്ടെങ്കിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപടിക്രമം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് പരാതി. ഒരാഴ്ചയ്ക്കുള്ളില്‍ പരാതി...

‘ഇവരെന്തൊരു അമ്മയാണ്’; കിണറ്റിന്‍കരയില്‍ ഒരു കൈയില്‍ കുഞ്ഞുമായി യുവതിയുടെ റീൽസ് ഷൂട്ടിന് വിമർശനം

റീൽസെടുത്ത് വൈറലാവാൻ പലരും അപകടകരമായ പല വഴികളും തേടാറുണ്ട്. അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കിണറിന്‍റെ വക്കിലിരുന്ന് കുഞ്ഞിനെയും കയ്യിൽ പിടിച്ചുള്ള യുവതിയുടെ അപകടകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ഒരു യുവതി പാട്ടിനൊത്ത് ചുണ്ടുകളനക്കി അഭിനയിക്കുന്നതാണ് വീഡിയോയിലുള്ളത്. ചെറിയ കുട്ടിയെ ഒറ്റക്കൈ കൊണ്ടാണ് പിടിച്ചിരിക്കുന്നത്. കുട്ടിയെ കിണറിന് മുകളിലായി വായുവിൽ...

വഖഫ് ബില്ലിനെ പിന്തുണച്ച് മൂന്ന് മുസ്‍ലിം സംഘടനകൾ

ഡൽഹി: വഖഫ് ബില്ലിനെ പിന്തുണച്ച് ആർഎസ്എസ് ബന്ധമുള്ള സംഘടന ഉൾപ്പെടെ മൂന്ന് മുസ്‍ലിം സംഘടനകൾ. വെള്ളിയാഴ്ച ചേർന്ന വഖഫ് (ഭേദഗതി) ബില്ലിന്റെ സംയുക്ത പാർലമെന്ററി പാനൽ യോഗത്തിലാണ് വഖഫ് നിയമത്തിലെ നിർദിഷ്ട ഭേദഗതികളെ ആർഎസ്എസ് അനൂകൂല സംഘടനടയടക്കം പിന്തുണച്ചത്. ഓൾ ഇന്ത്യ സൂഫി സജ്ജദാനശിൻ കൗൺസിൽ, ആർഎസ്എസ് രൂപീകരിച്ച മുസ്‌ലിം രാഷ്ട്രീയ മഞ്ച്*, എൻജിഒ ഭാരത്...

ഉപ്പള പത്വാടിയിലെ ലഹരിവേട്ട: കോടികള്‍ ഇറക്കിയ വമ്പന്‍ സ്രാവുകളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം; കുറ്റക്കാരുടെ അക്കൗണ്ടും സ്വത്തുവകകളും കണ്ടുകെട്ടുമെന്ന് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: ഉപ്പള, പത്വാടിയിലെ വീട്ടില്‍ നിന്നു കോടികളുടെ മയക്കുമരുന്നു പിടികൂടിയ കേസിന്റെ തുടര്‍ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു. മയക്കുമരുന്നു വേട്ടയെക്കുറിച്ച് വിശദീകരിക്കുന്നതിനു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പൊലീസ് മേധാവി. മയക്കുമരുന്നു വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസ്‌കറലിക്കു വലിയ സാമ്പത്തിക പശ്ചാത്തലമില്ല....

ഗംഗാവാലി പുഴയിൽ അർജുന്റെ ട്രക്കിന്റെ ഭാഗം കണ്ടെത്തി; ദൃശ്യങ്ങൾ പുറത്തുവിട്ട് ഈശ്വർ മാൽപെ

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനും അദ്ദേഹത്തിന്റെ ലോറിക്കും വേണ്ടിയുള്ള തിരച്ചിൽ ​ഗം​ഗാവാലി പുഴയിൽ തുടരുന്നു. പുഴയിൽ മുങ്ങൽ വിദ​​​ഗ്ധൻ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിൽ അർജുന്റെ ട്രക്കിൻ്റെ ഭാഗം മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. പുഴയുടെ അടിയിൽ നിന്നുള്ള ട്രക്കിന്റെ ദൃശ്യങ്ങൾ ഈശ്വർ മാൽപെ പുറത്തുവിട്ടു. രണ്ട് മണിക്കൂറിനകം ഔദ്യോഗികമായ...

15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന് പറയാനായിട്ടില്ലെന്ന് മനാഫ്

ബെംഗളൂരു: ഷിരൂരിലെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്‍റെ...

ഒരു രാജ്യം,ഒറ്റത്തിരഞ്ഞെടുപ്പ്,തുടർനടപടി സജീവം; പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര മന്ത്രിമാര്‍

ന്യൂഡൽഹി: ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള തുടർനടപടി സജീവമാക്കി കേന്ദ്രസർക്കാർ. വിയോജിച്ചുനിൽക്കുന്ന പ്രതിപക്ഷകക്ഷികളുമായുള്ള സമവായചർച്ചകൾക്ക് മന്ത്രിമാരായ രാജ്‌നാഥ് സിങ്, അർജുൻ റാം മേഘ്‌വാൾ, കിരൺ റിജിജു എന്നിവരെ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. കോവിന്ദ് സമിതി നിർദേശങ്ങളുടെ നടത്തിപ്പിനുള്ള മേൽനോട്ട സമിതിയാകും കരട് ബിൽ തയ്യാറാക്കുക. ഇത് ഡിസംബറിൽ ചേരുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം. പ്രതിപക്ഷകക്ഷികളെ വിശ്വാസത്തിലെടുക്കാനുള്ള...

അയോധ്യ മസ്ജിദ് നിർമാണ സമിതികൾ പിരിച്ചുവിട്ടു; നാലു വർഷം കൊണ്ട് സമാഹരിച്ചത് ഒരു കോടി മാത്രം

ലഖ്നോ: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് പകരം അയോധ്യ ജില്ലയിലെ ധന്നിപൂരിൽ പുതിയ പള്ളി നിർമിക്കുന്നതിന് സുന്നി സെൻട്രൽ വഖഫ് ബോർഡ് രൂപവത്കരിച്ച ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷന്റെ കീഴിലുള്ള നാല് സമിതികൾ പിരിച്ചുവിട്ടു. അഡ്‌മിനിസ്‌ട്രേറ്റിവ്, ഫിനാൻസ്, വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്. ധന്നിപൂരിൽ അഞ്ചേക്കർ സ്ഥലം അനുവദിച്ച് നാലു വർഷമായിട്ടും ഒരു കോടി രൂപ മാത്രമാണ് സമാഹരിക്കാൻ...

ഉപ്പള പത്വാടിയിലെ ലഹരിവേട്ട: ഞെട്ടലിൽ നാട്ടുകാർ

മഞ്ചേശ്വരം : വെള്ളിയാഴ്ച ഉച്ചയോടെ പോലീസ് വാഹനങ്ങൾ പതിവില്ലാതെ ഉപ്പള പത്വാടി റോഡിലൂടെ കുതിച്ചെത്തി കൊണ്ടവൂരിന് സമീപത്തെ ഇരുനില വീടിനു മുന്നിൽ നിർത്തിയത്‌ സമീപവാസികളിൽ ആദ്യം ആകാംക്ഷയായിരുന്നു. മയക്കുമരുന്ന്‌ പിടിച്ച വിവരം പുറത്തുവന്നതോടെ പലഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി. ഓഗസ്റ്റ് 30-ന് മേൽപ്പറമ്പ് കൈനേത്ത് റോഡിൽ എം.ഡി.എം.എ.യുമായി അബ്ദുൾ റഹ്‌മാൻ എന്ന ബി.ഇ. രവിയെ (28) പോലീസ്...

ഉപ്പളയില്‍ വന്‍ മയക്കുമരുന്ന് വേട്ട; വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോയോളം എം.ഡി.എം.എയും കഞ്ചാവും ലഹരിഗുളികളുമായി ഒരാൾ പിടിയിൽ

കാസര്‍കോട്: ഉപ്പള പത്വാടിയിൽ വന്‍ മയക്കുമരുന്ന് വേട്ട. വീട്ടില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച മൂന്നുകിലോയോളം വരുന്ന എംഡിഎംഎയും കഞ്ചാവും ലഹരി മരുന്നുകളും പിടികൂടി. വീട്ടുടമസ്ഥന്‍ പിടിയിലായി. ഉപ്പള പത്വാടിയിലെ അസ്‌കര്‍ അലിയാണ് പിടിയിലായത്. ബേക്കല്‍ ഡിവൈഎസ്പി വിവി മനോജിന്റെ നേതത്വത്തില്‍ മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറും സംഘവും നടത്തിയ റെയ്ഡിലാണ് മയക്ക് മരുന്ന് ശേഖരം...

About Me

36390 POSTS
0 COMMENTS
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img