തിരുവനന്തപുരം: ആപ്പിള്‍ കമ്പനി ഇന്ത്യയിലെ അവരുടെ ദീപാവലി വില്‍പനമേള ആരംഭിച്ചിരിക്കുകയാണ്. ഐഫോണ്‍ 16 സിരീസ് ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് വലിയ ഓഫറുകള്‍ ആപ്പിള്‍ ദീപാവലി സെയില്‍ 2024ല്‍ ലഭ്യം. ആപ്പിളിന്‍റെ മുന്‍ വില്‍പനമേളകളിലെ പോലെ ആകര്‍ഷകമായ ട്രേഡ്-ഇന്‍ സൗകര്യം ഇത്തവണയുമുണ്ട്. പഴയ സ്‌മാര്‍ട്ട്ഫോണുകള്‍ ആപ്പിളിന് നല്‍കി ഏറ്റവും പുതിയ ഐഫോണ്‍ 16 സിരീസില്‍പ്പെട്ട മോഡലുകള്‍ വാങ്ങാന്‍...
ഗസിയാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ യുപി ഗസിയാബാദ് ദസ്‍നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ കേസെടുത്തു. സെപ്തംബർ 29ന് ഗസിയാബാദിലെ ഹിന്ദിഭവനില്‍ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു നരസിംഹാനന്ദിന്‍റെ വിദ്വേഷ പ്രസംഗം.
https://twitter.com/zoo_bear/status/1841871286793806302?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1841871286793806302%7Ctwgr%5E874d41a13bdbdad0f933267d52ef70ec0a8a6a53%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ffir-against-yati-narsinghanand-for-hate-speech-against-prophet-muhammad-268327
"എല്ലാ ദസറയിലും കോലം കത്തിക്കേണ്ടി വന്നാൽ നിങ്ങള്‍ മുഹമ്മദിൻ്റെ കോലം കത്തിക്കുക." എന്നാണ് പുരോഹിതന്‍ പറഞ്ഞത്....
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ട്വന്‍റി-20 ക്യാപ്റ്റൻ റാഷിദ് ഖാൻ വിവാഹിതനായി. ഒക്ടോബർ മൂന്നിനാണ് താരം വിവാഹിതനായത്. 26 വയസ്സുള്ള റാഷിദിനൊപ്പം തന്‍റെ മൂന്ന് സഹോദരൻമാരും വിവാഹിതരായി. അമീർ ഖലീൽ, സകിയുള്ള, റാസ ഖാൻ എന്നിവരാണ് റാഷിദിനൊപ്പം വിവാഹിതരായ സഹോദരൻമാർ. കാബൂളിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്.
അഫ്ഗാനിസ്ഥാനിലെ പരമ്പരാഗത പഷ്ത്തൂണ്‍ ആചാരപ്രകാരമാണ് 26കാരനായ റാഷിദിന്റെ വിവാഹം നടന്നത്....
തിരുവനന്തപുരം: തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനുള്ള സംവിധാനവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് കമ്പനി. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക. ആൻഡ്രോയിഡ് ബീറ്റ...
ദില്ലി: വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്തതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതുമായ 2.17 കോടി മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഉന്നത മന്ത്രിതല സമിതിയെ അറിയിച്ചു. ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ 2.26 ലക്ഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്യാനും തീരുമാനമായിട്ടുണ്ട് എന്ന് ദി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സിം കാര്‍ഡ് എടുക്കാന്‍ കെവൈസി...
ടെസ്റ്റ് പരമ്പര വൈറ്റ്‌വാഷിന് പിന്നാലെ ബംഗ്ലാദേശിനെ ടി20യിലും നിലംപരിശാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഗ്വാളിയോറിലെ ശ്രീമന്ത് മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ നെറ്റ് സെഷനില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് പരിശീലനം നടത്തി. എന്നാല്‍ പാണ്ഡ്യയുടെ ബൗളിംഗ് സാങ്കേതികതയില്‍, പ്രത്യേകിച്ച് സ്റ്റമ്പുകളോട് അടുത്ത് ബൗള്‍ ചെയ്യുന്നതില്‍, ടീമിന്റെ ബോളിംഗ്...
മലപ്പുറം: പി വി അൻവർ എം എൽ എക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് പി വി അൻവറിനെതിരെ മഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസ്.
അരീക്കോട് ക്യാമ്പിൽ എഡിജിപി എം ആർ അജിത്ത് കുമാറിനും മലപ്പുറം എസ്...
കാസർകോട്: ജില്ലയിൽ പോലീസ് പിടിച്ച ഹവാല പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്ന ആരോപണവുമായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.
2023 ഓഗസ്റ്റ് 25-ന് ഹൊസ്ദുർഗ് പോലീസ് നടത്തിയ പരിശോധനയിൽ അണങ്കൂർ ബദരിയ ഹൗസിൽ ബി.എം. ഇബ്രാഹിമിൽനിന്ന് ഏഴുലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എഫ്.ഐ.ആറിൽ 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ...
കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും ഇന്ന്...
ദില്ലി: അമിത് ഷായെ സാക്ഷിയാക്കി ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂർ തികയും മുൻപ് ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. മുൻ എംപി അശോക് തൻവറാണ് ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിൽ ചേർന്നത്. അമിത് ഷായുടെ യോഗത്തിന് ശേഷം രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തൻവർ പിന്തുണ അറിയിച്ചത്....
മലപ്പുറം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി മുസ്ലിം ലീഗ്. മന്ത്രിമാര്‍ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടേയും...