mediavisionsnews

വീട്ടിൽ കഞ്ചാവ് വിൽപ്പന: ദമ്പതിമാർ അറസ്റ്റിൽ

മംഗളൂരു : കഞ്ചാവ് എത്തിച്ച് വീട്ടിൽ വിൽപന നടത്തിയ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്‌തു. കുന്ദാപുര ഉദയനഗര സ്വദേശികളായ നസറുല്ല ഖാൻ (40), ഭാര്യ ഫാത്തിമ (33) എന്നിവരെയാണ് റൂറൽ കണ്ടലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗുൽവാടിയിലെ വീട്ടിലായിരുന്നു കഞ്ചാവ് വിൽപന. ഇവിടെനിന്ന് അഞ്ച് പാക്കറ്റുകളിലായി 6.43 ലക്ഷം രൂപ വിലമതിക്കുന്ന 8.37 കിലോ കഞ്ചാവ്...

കാസർകോട് ജില്ലയിൽ 30 മണിക്കൂറിനിടെ പത്തിടത്ത് കവർച്ച; പിന്നിൽ ഒരേ സംഘമെന്ന് ‌പൊലീസ്

കാസർകോട്: ജില്ലയിൽ ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനത്തിലും കവർച്ച. സ്വർണം, വെള്ളി ആഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടം. ശ്രീകോവിൽ, ഓഫിസ് മുറി തുടങ്ങിയവ കുത്തിത്തുറന്നു സ്വർണം, വെള്ളി ആഭരണങ്ങൾ കവർന്നു.30 മണിക്കൂറിനിടെ 4 പഞ്ചായത്തുകളിലായി പത്ത് ഇടങ്ങളിൽ കവർച്ച നടന്നു. ഞായറാഴ്ച രാവിലെ ചെങ്കള പഞ്ചായത്തിലെ എടനീർ വിഷ്ണുമംഗളക്ഷേത്രത്തിൽ കയറി ഭണ്ഡാരപ്പെട്ടി തകർത്തു പണം അപഹരിച്ചതിനു...

ഈ മാസം 13 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; അവധികളുടെ പട്ടിക ഇങ്ങനെ

രാജ്യത്ത് ഇത് ഉത്സവ കാലമാണ്. വിവിധ ആഘോഷങ്ങളും പരിപാടികളും പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകൾ നവംബറിൽ 13 ദിവസം അടച്ചിടും. ബാങ്കിലെത്തി ഇടപാടുകൾ നടത്തേണ്ടവർ ഈ അവധികൾ അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ, അവസാന നിമിഷത്തിലെ അസൗകര്യം ചിലപ്പോൾ പലർക്കും വലിയ നഷ്ടങ്ങളുണ്ടാക്കിയേക്കും. അതേസമയം, ബാങ്ക് അവധി ദിവസങ്ങളിൽ മൊബൈൽ ബാങ്കിംഗ്, യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ...

സ്വകാര്യതയെ ബാധിക്കാ​തെ പൊതുസ്ഥലത്ത്​ സ്ത്രീയുടെ ചിത്രമെടുക്കുന്നത്​ കുറ്റകരമല്ല -​ഹൈകോടതി

കൊച്ചി: സാധാരണ സാന്നിധ്യമുണ്ടാകാറുള്ള പൊതുസ്ഥലത്ത്​ അനുമതിയി​ല്ലാതെ സ്ത്രീയുടെ ചിത്രമെടുക്കുന്നത്​ കുറ്റകരമല്ലെന്ന്​ ഹൈകോടതി. വീടിന് മുന്നിൽ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല അംഗവിക്ഷേപങ്ങൾ കാട്ടുകയും ചെയ്തെന്ന കേസിൽ നോർത്ത് പറവൂർ സ്വദേശിക്കെതിരായ കുറ്റങ്ങൾ ഭാഗികമായി റദ്ദാക്കിയ ഉത്തരവിലാണ്​ കോടതിയുടെ നിരീക്ഷണം​. പരാതിയിൽ പറയുന്ന ആംഗ്യങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ളതാണെന്നും പ്രതിക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടരാമെന്നും കോടതി...

കാറിനകത്ത് കളിക്കുന്നതിനിടെ ഡോർ ലോക്കായി; ശ്വാസംമുട്ടി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: വീടിനരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലിയിൽ രൺധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്. മധ്യപ്രദേശ് സ്വദേശിയായ സോബിയ മച്ചാർ എന്നയാളുടെ മക്കളായ സുനിത (എഴ്), സാവിത്രി (നാല്), വിഷ്ണു (അഞ്ച്),...

ഫുട്ബാൾ മത്സരത്തിനിടെ മിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വിഡിയോ പുറത്ത്…

ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ഫുട്ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം. അഞ്ചു താരങ്ങൾക്ക് പരിക്കേറ്റു. മിന്നലേൽക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞാ‍യറാഴ്ച ഹുവാങ്കയോ നഗരത്തിൽ യുവന്‍റഡ് ബെല്ലവിസ്റ്റ ക്ലബും ഫാമിലിയ ചോക്ക ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കനത്ത മഴ കാരണം മത്സരം നിയന്ത്രിച്ചിരുന്ന റഫറിക്ക് കളി നിർത്തിവെക്കേണ്ടിവന്നു. താരങ്ങൾ ഗ്രൗണ്ടിൽനിന്ന് കയറുന്നതിനിടെയാണ് ഇടിമിന്നലേൽക്കുന്നത്. 39കാരനായ...

സംസ്ഥാനത്ത് മിന്നലേറ്റ് മരണം; ജാഗ്രതാനിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: നവംബർ നാല്, അഞ്ച്, എട്ട് തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് കേന്ദ്രം ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം നെടുമങ്ങാട്ട് യുവാവ് മിന്നലേറ്റ് മരിച്ചിരുന്നു. ആറ്റിങ്ങൽ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റു. ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാല്‍...

തീർഥമെന്ന് കരുതി ഭക്തർ കുടിച്ചത് എസി വെള്ളം; വിവാദത്തിൽ കുടുങ്ങി യുപിയിലെ ക്ഷേത്രം; വൈറലായി വീഡിയോ

യുപി: ക്ഷേത്രത്തിലെ എസിയിലെ വെള്ളം തീർഥമെന്ന് കരുതി കുടിച്ച് വിശ്വാസികൾ. മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ആനയുടെ പ്രതിമയിൽ നിന്നും വരുന്ന ജലം ചരണാമൃതം എന്ന പേരിൽ വിശ്വാസികൾ തീർഥമായി സേവിക്കാറുണ്ട്. പലരും ഇത് ഗ്ലാസിലാക്കി കുടിക്കാറും കുപ്പിയിലാക്കി കൊണ്ടുപോവാറും ശരീരത്തിൽ തളിക്കാറുമുണ്ട്. എന്നാൽ ചരണാമൃതത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയിരിക്കുകയാണ്...

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി, വോട്ടെടുപ്പ് ഈ മാസം 20ന്

ദില്ലി:പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം, വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ...

ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. നവംബര്‍ 5ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി...

About Me

36382 POSTS
0 COMMENTS
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img