ഫുട്ബാൾ മത്സരത്തിനിടെ മിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വിഡിയോ പുറത്ത്…

0
129

ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ഫുട്ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് താരത്തിന് ദാരുണാന്ത്യം. അഞ്ചു താരങ്ങൾക്ക് പരിക്കേറ്റു. മിന്നലേൽക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഞാ‍യറാഴ്ച ഹുവാങ്കയോ നഗരത്തിൽ യുവന്‍റഡ് ബെല്ലവിസ്റ്റ ക്ലബും ഫാമിലിയ ചോക്ക ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കനത്ത മഴ കാരണം മത്സരം നിയന്ത്രിച്ചിരുന്ന റഫറിക്ക് കളി നിർത്തിവെക്കേണ്ടിവന്നു. താരങ്ങൾ ഗ്രൗണ്ടിൽനിന്ന് കയറുന്നതിനിടെയാണ് ഇടിമിന്നലേൽക്കുന്നത്. 39കാരനായ ജോസ് ഹ്യൂഹോ ഡെലാ ക്രൂസാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ ഗോൾകീപ്പർ ജുവാൻ ചോക്കയുടെ നില ഗുരുതരമാണ്. സംഭവത്തിനു പിന്നാലെ മത്സരം ഉപേക്ഷിച്ചു.

ഇതിൽ ഗോൾകീപ്പർ ജുവാൻ ചോക്കയുടെ നില ഗുരുതരമാണ്. സംഭവത്തിനു പിന്നാലെ മത്സരം ഉപേക്ഷിച്ചു.

 

https://x.com/nexta_tv/status/1853353471312896139

 

LEAVE A REPLY

Please enter your comment!
Please enter your name here