തിരുവനന്തപുരം : റേഷൻ കാർഡുകളിലെ തെറ്റു തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകാനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവിൽ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബർ 15 വരെ പദ്ധതി നീണ്ടു നിൽക്കും.
തെറ്റു തിരുത്താനും മാറ്റം വരുത്താനും കാർഡ് ഉടമകൾ...
ജിദ്ദ: ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) താരലേലത്തിന് ഇതാദ്യമായി വേദിയൊരുങ്ങുന്നത് സൗദി അറേബ്യയിൽ. താരലേലം ഈ മാസം 24, 25 തീയതികളിൽ ജിദ്ദയിൽ നടക്കും. ജിദ്ദ അൽബസാതീനിലെ വിശാലമായ അബാദി അൽ ജൗഹർ (ബെഞ്ച്മാർക്ക്) അറീനയിൽ നടക്കുന്ന മെഗാ താരലേലത്തിൽ 409 വിദേശ കളിക്കാർ ഉൾപ്പെടെ 1,574...
ന്യൂഡല്‍ഹി: ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ( എല്‍.എം.വി) ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് 7,500 കിലോ വരെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീംകോടതി. എല്‍.എം.വി ലൈസന്‍സ് ഉടമകള്‍ ഭാരവാഹനങ്ങള്‍ ഓടിക്കുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണമാണെന്ന് കാണിക്കുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ ഡ്രൈവിങ് ലൈസന്‍സുള്ള ഒരാള്‍ക്ക് ഭാരവാഹനങ്ങള്‍ ഓടിക്കാന്‍ അര്‍ഹതയുണ്ടോ എന്ന...
സംസ്ഥാനത്തെ റോഡുകളിൽ ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകൾ വീണ്ടും പണിതുടങ്ങിയതായി റിപ്പോർട്ട്. ഈ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡുക്കളും സർക്കാർ നൽകിയതോടെ റോഡിൽ നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീണ്ടും അയച്ചുതുടങ്ങി. ഈ നോട്ടീസ് പലർക്കും കിട്ടിത്തുടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ കെൽട്രോണിന്...
പാലക്കാട്: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസെത്തി പരിശോധന നടത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണിപ്പോള്‍. ഉപതിരഞ്ഞെടുപ്പിന് ജനങ്ങളെ സ്വാധീനിക്കന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അനധികൃതമായി പണമെത്തിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു രാത്രി 12 മണിയോടെ പോലീസ് മുന്നറിയിപ്പില്ലാതെ വനിതാ നേതാക്കളുടെയടക്കം മുറികളിലെത്തി പരിശോധന നടത്തിയതെന്നാണ് പറയുന്നത്. കാറില്‍...
ന്യൂഡൽഹി: യുപി മദ്രസാ നിയമത്തിന്‍റെ നിയമസാധുത ശരിവച്ച് സുപ്രിംകോടതി. നിയമത്തിനെതിരായ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു ഉത്തരവ്.
2004ലെ ഉത്തർപ്രദേശ് മദ്രസ എജ്യുക്കേഷൻ ആക്ടിന്റെ നിയമസാധുതയാണ് കോടതി ശരിവച്ചത്. മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവർത്തനം തുടരാമെന്നും കോടതി അറിയിച്ചു.
ആലപ്പുഴ: 'വീട്ടിലിരുന്ന് പണം സമ്പാദിക്കാം' എന്ന സന്ദേശം ഫോണില്‍ കണ്ടാല്‍ എടുത്തുചാടി പണമുണ്ടാക്കാന്‍ പുറപ്പെടേണ്ട. വ്യാജന്‍മാര്‍ ഇറങ്ങിയിട്ടുണ്ട്, സൂക്ഷിച്ചില്ലേല്‍ പണവും മാനവും പോകും. വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകള്‍ ഏറിയതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പോലീസ്.
വര്‍ക്ക് ഫ്രം ഹോം ജോലിയുടെ ഭാഗമായി വീട്ടിലിരുന്ന് മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പൈസ സമ്പാദിക്കാം എന്ന...
ഡല്‍ഹി: കോൺഗ്രസിനോടുള്ള സമീപനത്തിൽ സീതാറാം യെച്ചൂരിയുടെ നയം മാറ്റി സിപിഎം. പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് നയം മാറ്റം. ഇൻഡ്യ സഖ്യവുമായി സഹകരിക്കുന്നത് പാർലമെന്‍റിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണം എന്നാണ് റിപ്പോർട്ടിലുള്ളത്. കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ നിലപാടുകളെ തുറന്നു കാട്ടണം. ഇസ്‍ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണം. ഇടതു പാർട്ടികളുടെ ഐക്യത്തിന് പ്രാധാന്യം...
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയ്നിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെ ഒറ്റ ആപ്പിൽ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ അഥവാ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനത്തോടെ റെയിൽവേ പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്.
റെയിൽവേയുടെ...
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...