Friday, April 16, 2021

mediavisionstaff

എം.എസ്.എഫ് ‘ബീറ്റ് ദ പ്ലാസ്റ്റിക്’ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

കാസറഗോഡ് (www.mediavisionnews.in): മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിത്യ ഹരിത ഭൂമി വീണ്ടെടുക്കപ്പടേണ്ട പ്രകൃതി എന്ന പ്രമേയത്തിൽ നാപ്പിലാകുന്ന പരിസ്ഥിതി സൗഹൃദ പരിപാടിയോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും സംഘടിപ്പിക്കുന്ന ബീറ്റ് ദ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ക്യാമ്പയിന്റ ജില്ലാ തല ഉദ്ഘാടനം കാസറഗോഡ് ഗവൺമെന്റ് കോളേജിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻറ് ആബിദ്...

മമ്മൂട്ടി ആരാധകനായ പിണറായിക്കിഷ്ടം മെഗാ സ്റ്റാറിനെ രാജ്യസഭയിലേക്ക് അയക്കാന്‍; ഷൂട്ടിംഗിന് പോലും സമയം തികയാത്ത താരത്തെ ഇപ്പഴേ അയക്കണോ എന്നു സംശയിച്ചു പാര്‍ട്ടിയിലെ ഒരു വിഭാഗം; രാജ്യസഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ വീണ്ടും താരമാകുന്നത്...

തിരുവനന്തപുരം (www.mediavisionnews.in): സിനിമാ താരങ്ങള്‍ കേരളത്തില്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. താരസംഘടനയായ അമ്മയുടെ അധ്യക്ഷനായ ഇന്നസെന്റ് ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ച വ്യക്തിയാണ്. കെ ബി ഗണേശ് കുമാര്‍ ആകട്ടെ മന്ത്രിയായും എംഎല്‍എയായും ശോഭിച്ചു. ഇതിനൊക്കെ പിന്നാലെ സുരേഷ് ഗോപി രാജ്യസഭാ എംപിയാകുകയും ചെയ്തു. ഇപ്പോഴിതാ കേരളത്തില്‍ രാജ്യസഭാ സീറ്റിലേക്ക് ഒഴിവു...

16കാരന് പ്രകൃതി വിരുദ്ധ പീഡനം, നാല് പ്രതികളില്‍ ഒരാളായ സിപിഎം നേതാവിന് പോലീസ് സംരക്ഷണം

മഞ്ചേശ്വരം: (www.mediavisionnews.in)16കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനിരയാക്കിയ പ്രതികളില്‍ ഒരാളായ സിപിഎം നേതാവിനെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം.  മഞ്ചേശ്വരത്താണ് സംഭവം. 2014ല്‍ നടന്ന സംഭവത്തില്‍ ഫാറൂഖ്, അമീദ്, അബ്ദുള്ള എന്നിവരാണ് പ്രതികള്‍. പ്രതികളില്‍ ഒരാള്‍ കഴിഞ്ഞയിടക്ക് മരിച്ച്‌ പോയിരുന്നു. പ്രതികളില്‍ ഒരാളായി ഫാറൂഖ് പ്രദേശത്തെ സിപിഎം ലോക്കല്‍ സെക്രട്ടറി ആയിരുന്നു എന്നാണ് വിവരം. കുറ്റപത്രത്തില്‍ നിന്നും...

ഇസ്രയേലിനെതിരായ സൗഹൃദ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി

റാമല്ല (www.meiavisionnews.in): ഇസ്രയേലിനെതിരായ സൗഹൃദ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി. അര്‍ജന്‍റീനന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനെതിരെ ഫലസ്തീനില്‍ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. മത്സരത്തിനിറങ്ങിയാല്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ജഴ്സി കത്തിക്കാനും ആഹ്വാനമുണ്ടായി. സുരക്ഷാഭീഷണിയും തീരുമാനത്തിന് കാരണമായിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീനിയന്‍ പ്രസിഡന്‍റ് മൗറിസ്യോ...

ഞായറാഴ്ച ഭാരതബന്ദ് നടത്തുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്

ന്യൂഡല്‍ഹി (www.mediavisionnews.in): ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ ഞായറാഴ്ച ഭാരതബന്ദ് നടത്തുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ പറഞ്ഞു. സമരം ചൊവ്വാഴ്ച അഞ്ചുദിവസം പിന്നിട്ടു. കേരളത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്താന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചാല്‍ നടത്തുമെന്നും കിസാന്‍ മഹാസംഘ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ പറഞ്ഞു.

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്; മലയാളികളായ കെ ജെ ജോര്‍ജും യു.ടി ഖാദറും മന്ത്രിമാരായേക്കും

(www.mediavisionnews.in) കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന് നടക്കും. ഉച്ചക്ക് 2.15 ന്  രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് 12 ഉം ജെഡിഎസില്‍ നിന്ന് ഒന്‍പതും പേര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, കോണ്‍ഗ്രസും ജെഡിഎസും മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. മന്ത്രി പദവി സംബന്ധിച്ച്‌ ഇരുപക്ഷത്തും തര്‍ക്കം...

നാഗ്​പൂർ ആസ്ഥാനത്ത്​ ഇഫ്​താർ വേണ്ട: ആർ.എസ്​.എസ്​

മുംബൈ (www.mediavisionnews.in): നാഗ്​പൂർ ആസ്ഥാനത്ത്​ ഇഫ്​താർ പാർട്ടി നടത്താനുള്ള രാഷ്​​ട്രീയ മുസ്​ലിം മഞ്ച്​ മഹാരാഷ്​ട്രാ ഘടകത്തി​ന്റെ ആവശ്യം ആർ.എസ്​.എസ്​ നിരാകരിച്ചു. നാഗ്​പൂരിലെ സ്​മൃതി മന്ദിറിൽ ഇഫ്​താർ പാർട്ടി നടത്തണമെന്ന്​ മഹാരാഷ്​ട്ര മഞ്ച്​ കൺവീനർ മുഹമ്മദ്​ ഫാറൂഖ്​ ശൈഖ്​ ആർ.എസ്​.എസ് നാഗ്​പൂർ​ സംഘ്​ചാലക്​ രാജേഷ്​ ലോയയോട്​ ആവശ്യപ്പെട്ടതോടെയാണ്​ വിവാദത്തിന്​ തുടക്കമായത്​. അവിടെ ഒരു പാർട്ടിയും നടത്താൻ...

ലോകകപ്പിനുള്ള ടീമിനെ മലയാളത്തില്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ

സൗദി(www.mediavisionnews.in):സൗദി അറേബ്യയുടെ ലോകകപ്പ്​ ടീമിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒൗദ്യോഗിക പരസ്യ വീഡിയോ  പുറത്തിറങ്ങി. അതിലെന്താ ഇത്ര കാര്യമെന്ന് ചോദിക്കാൻ വരട്ടെ, ആ വീഡിയോയിൽ മലയാളത്തിലും ഒരു താരത്തെ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. എന്നാൽ വീഡിയോ ഫെയ്ക്ക് ആണെന്ന് കരുതേണ്ട. സംഭവം ഉള്ളതുതന്നെയാണ്. ​ലോകകപ്പിനുള്ള 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ വീഡിയോ പുറത്തിറങ്ങിയത്​. സൗദി അറേബ്യൻ ഫുട്​​ബാൾ...

ഖത്തര്‍ ഉപരോധത്തിന്റെ ഒന്നാം വര്‍ഷത്തിലും ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി രൂക്ഷം

ഖത്തര്‍ (www.mediavisionnews.in):ഖത്തറിനെതിരേ അറബ് രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ഇന്ന് ഒരു വര്‍ഷം. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചു പൂട്ടുക എന്നത് ഉള്‍പ്പെടെ 13 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം മറികടക്കാന്‍ ഖത്തര്‍...

ലോക പരിസ്ഥിതി ദിനം മംഗൽപ്പാടി പഞ്ചായത്ത് ഭരണ സമിതി വൃക്ഷത്തൈകൾ നട്ടു

ഉപ്പള (www.mediavisionnews.in): ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മംഗൽപ്പാടി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ വൃക്ഷത്തൈകൾ നട്ടു. നാലാം വാർഡിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഉപ്പളയിൽ പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട് നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എം മുസ്തഫ, സുജാത ഷെട്ടി, മുഹമ്മദ് ഉപ്പള ഗേറ്റ്, ജലീൽ ഷിറിയ, റൈഷാദ്...

About Me

15505 POSTS
0 COMMENTS
- Advertisement -spot_img

Latest News

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കിയില്ല

പ്രതിഷേധം ശക്തമായിട്ടും കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലെ വിവാദ ബോര്‍ഡ് നീക്കാതെ കമ്മറ്റി. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക്...
- Advertisement -spot_img