ലക്നൗ: അനുമതിയില്ലാതെ പള്ളിക്ക് മുന്നിലെ റോഡിൽ നമസ്കരിച്ചതിന് ആഗ്രയിൽ 150 പേർക്കെതിരെ കേസെടുത്ത് യു പി പൊലീസ്. സരോജിനി നായിഡു മെഡിക്കൽ കോളേജ് റോഡിലെ ഇംലി വാലി മസ്ജിദിന് മുന്നിലാണ് സംഭവം.
റോഡിൽ നമസ്കരിക്കുന്നതിനെതിരെയുള്ള ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടന്ന് കഴിഞ്ഞ ദിവസം ഗതാഗതം തടസ്സപ്പെടുത്തിയുള്ള മതപരമായ പരിപാടികൾ നിരോധിച്ചുകൊണ്ട് സംസ്ഥാനത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...
ന്യൂമാഹി (കണ്ണൂർ) ∙ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടിൽ ഒളിവിൽ കഴിയവേ പിടികൂടി. കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖിൽ ദാസിനെ (38) ആണ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പി.എം.രേഷ്മയെയും (42) അറസ്റ്റ് ചെയ്തു. രാത്രി...
കോഴിക്കോട്: മില്‍മയുടെ പാല് പേഡയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. വടകര സ്വദേശിനിയായ അപര്‍ണയാണ് പരാതിക്കാരി. എടോടിയിലെ ഡിവൈന്‍ ആന്റ് ഫ്രഷ് കടയില്‍ നിന്നു വാങ്ങിയ മില്‍മ പേഡയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്.
വാങ്ങിയ പേഡ അപര്‍ണ കുട്ടികള്‍ക്കും അമ്മയ്ക്കും നല്‍കിയിരുന്നു. അമ്മ രാധ പേഡ കഴിച്ചപ്പോള്‍ നാവ് മുറിഞ്ഞ് രക്തം വന്നു. പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിയതെന്ന് അപര്‍ണ...
ഓരോ ദിവസവും വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നതാണ് നമ്മളില്‍ മിക്കവരുടെയും ശീലം. ചില ദിവസങ്ങള്‍ പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം കഴിക്കും. ചിലദിവസങ്ങളിലാകട്ടെ കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം കഴിക്കും. എന്നാല്‍, ചിലപ്പോഴെങ്കിലും ഏതെങ്കിലും പ്രത്യേകഭക്ഷണം കഴിക്കാനുള്ള ആഗ്രഹം നമ്മിലുണ്ടാകും. ഇങ്ങനെ കൊതി തോന്നുന്ന ഭക്ഷണം കഴിച്ചു കഴിയുമ്പോഴാണ് നമുക്ക് മാനസികമായ സംതൃപ്തിയും അനുഭവപ്പെടുക. പക്ഷേ, നമുക്ക് ഭക്ഷണത്തോട്...
തിരുവനന്തപുരത്ത് നിന്ന് നാലുമണിക്കൂറിൽ കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിൽ പാത (സിൽവർ ലൈൻ) ഭൂമിയേറ്റെടുക്കലിന് മുൻപുതന്നെ വിവാദങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. സാമൂഹ്യാഘാത പഠനത്തിനു മുന്നോടിയായുള്ള കല്ലിടീൽ തന്നെ ജനങ്ങൾ തടയുന്നു. 529.45കിലോമീറ്റർ പാതയിൽ 175 കിലോമീറ്ററിലേ കല്ലിടാനായിട്ടുള്ളൂ. കല്ലിട്ടശേഷം സ്വതന്ത്രഏജൻസി നടത്തുന്ന സാമൂഹ്യാഘാത പഠനത്തിലൂടെയേ എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്നും എത്രത്തോളം ജനങ്ങളെ ബാധിക്കുമെന്നും പൊളിക്കേണ്ട കെട്ടിടങ്ങൾ എത്രയാണെന്നും...
ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം അവധി. ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ്, എട്ട് തീയതികള്‍ ശനിയും ഞായറും ആയതിനാല്‍ ജീവനക്കാര്‍ക്ക് ആകെ ഒമ്പത് ദിവസമാണ് അവധി ലഭിക്കുക.
പെരുന്നാള്‍ മേയ് ഒന്നിനാണെങ്കില്‍ മൂന്നാം തീയതി വരെയും രണ്ടിനാണ് പെരുന്നാളെങ്കില്‍ നാല് വരെയും...
ചെറുനാരങ്ങയ്ക്ക് റെക്കോര്‍ഡ് വിലയായത് ( Lemon Price ) കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. 180-200-220 റേഞ്ചിലാണ് കേരളത്തില്‍ ചെറുനാരങ്ങയുടെ വില. മറ്റ് പല സംസ്ഥാനങ്ങളിലും ഇതിനെക്കാളും വിലയാണ് നിലവില്‍ വിപണിയിലുള്ളതെന്നാണ് ( Market Price ) റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വേനലെത്തുമ്പോള്‍ സാധാരണഗതിയില്‍ ചെറുനാരങ്ങയ്ക്ക് വിലയേറാറുണ്ട്. ഇക്കുറി, തമിഴ്നാട്ടിലെ ഉത്സവ സീസണ് കൂടി പ്രമാണിച്ചാണ്...
ഇന്ത്യൻ കാർ വിപണിയുടെ മുഖമെന്ന് വിളിക്കാവുന്ന മോഡലാണ് മാരുതി സുസുക്കി ആൾട്ടോ. മിക്കവാറും ആളുകളും ആദ്യമോടിച്ച കാറുകളിലൊന്നും തീർച്ചയായും ആൾട്ടോയായിരിക്കും. ഇറങ്ങിയ കാലം മുതൽ ചില മാസങ്ങൾ ഒഴിച്ചുനിർത്തിയാൽ വിൽപ്പന ചാർട്ടുകളിൽ ആദ്യ പത്തിൽ നിൽക്കുന്ന മോഡലുമാണ് ഈ കുഞ്ഞൻ കാർ. ആൾട്ടോയായി അരങ്ങേറിയപ്പോഴും പിന്നീട് ആൾട്ടോ 800 ആയപ്പോഴും അവസാനം വീണ്ടും ആൾട്ടോയായി...
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ പ്രവചന പ്രകാരം രാത്രി പത്ത് മണിവരെ കേരളത്തിലെ 13 ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ...
ഇസ്ളാമാബാദ്: പാകിസ്ഥാനിൽ അടുത്തകാലത്ത് ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞുനിന്നത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനായിരുന്നു. ഇമ്രാനെ പുറത്താക്കി പുതിയ സർക്കാർ അധികാരമേറ്റതോടെ അതേ സ്ഥാനത്ത് മറ്റൊരാൾ എത്തി. ഹിന റബ്ബാനി. ഇമ്രാനുമുമ്പ് അധികാരത്തിലിരുന്ന സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു ഹിന. ഭരണമികവിനേക്കാളുപരി സ്വന്തം ഗ്ളാമർകൊണ്ടാണ് അന്ന് അവർ ഏറെ ചർച്ചചെയ്യപ്പെട്ടത്. ഹിന ചെയ്ത കാര്യങ്ങൾ എടുത്തുകാട്ടുന്നതിനെക്കാളുപരി അവരുടെ...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്....