mediavisionsnews

‘അയാളെന്തിനാ ഗ്രൂപ്പ് വിട്ടത്’ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇനി ഈ ചോദ്യം ഉണ്ടാകില്ല.!

സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പാണ് വാട്ട്സ്ആപ്പ് (Whatsapp) . മെറ്റയുടെ കീഴിലെ ഈ ആപ്പ് കൃത്യമായ ഇടവേളകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. അവയില്‍ പലതും ഉപയോക്താക്കള്‍ ആഗ്രഹിച്ചത് തന്നെയായിരിക്കും അടുത്തിടെ നടപ്പിലാക്കിയ മെസേജ് റീയാക്ഷന്‍ അത്തരത്തില്‍ ഒന്നാണ്. ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ നടപ്പിലാക്കുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഈ പരിഷ്കാരം ഉറപ്പായും...

പാസ്പോര്‍ട്ടില്‍ താമസവിസയ്ക്ക് പകരം എമിറേറ്റ്‌സ് ഐഡി; യുഎഇയിലെ പുതിയ രീതിയില്‍ എങ്ങനെ റെസിഡന്‍സി തെളിയിക്കാം?

അബുദാബി: യുഎഇയില്‍ പാസ്‌പോര്‍ട്ടില്‍ താമസ വിസ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന് പകരം റെസിഡന്‍സി തെളിയിക്കുന്നതിന് എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കുന്ന പുതിയ സംവിധാനം ഔദ്യോഗികമായി നിലവില്‍ വന്നിരിക്കുകയാണ്. ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തിലായ സംവിധാന പ്രകാരം ഇനി വിസയ്ക്കും എമിറേറ്റ്‌സ് ഐഡിക്കുമായി രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. ഒരു ആപ്ലിക്കേഷനില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. മുമ്പ് പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുന്ന...

കാസർകോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

കാസർകോഡ്: കാസർകോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സഭവം. ചെർക്കപ്പാറ സർക്കാർ സ്കൂളിന് സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. ദിൽജിത്തും നന്ദഗോപനും ഉൾപ്പെടെയുള്ള ആറുപേരായിരുന്നു കുളിക്കാനെത്തിയത്. കുളിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ ഇരുവരും ചെളിയിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ...

പരസ്പരം അ‌‌ടിച്ചും മു‌ടി പി‌‌‌ടിച്ച് വലിച്ചും വിദ്യാര്‍ഥിനികള്‍; തെരുവില്‍ കയ്യാങ്കളി; വൈറല്‍ വിഡിയോ

ബെംഗലുരുവില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളു‌‌ടെ പോരിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സ്കൂളിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് പെണ്‍കു‌‌‌ട്ടികള്‍ പരസ്പരം കയ്യേറ്റം ന‌ടത്തുന്നത്. എന്നാണ് ഈ കയ്യാങ്കളി ന‌ടന്നതെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ല. പരസ്പരം മുടി പിടിച്ച് വലിച്ചും, ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് അ‌ടി. യൂണിഫോം ധരിച്ചാണ് പോര്. ചില ആണ്‍കു‌ട്ടികളും പോരിന് ഇറങ്ങി. കൂ‌ട്ടത്തിലൊരു പെണ്‍കുട്ടി ബേസ്...

ഗ്യാന്‍വാപിക്ക് പിന്നാലെ കുത്തബ് മിനാറിനെ ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികള്‍; പള്ളിയില്‍ നിന്നും വീണ്ടും ഹിന്ദു വിഗ്രഹം കണ്ടെടുത്തതായി വാദം

ന്യൂദല്‍ഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാറില്‍ നിന്നും ഹിന്ദു വിഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹമാണ് കണ്ടെത്തിയത്. കുത്തുബ് മിനാറിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദിന്റെ മൂന്ന് തൂണുകളിലൊന്നില്‍ കൊത്തി വച്ച നിലയിലാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല. ഇതോടെ രാജ്യത്തെ മുസ്‌ലിം...

പച്ചക്കറി കടക്കാരനായ പ്രവാസിക്ക് ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ബിനു. 069002 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് അബുദാബിയില്‍ താമസിക്കുന്ന ബിനു സമ്മാനാര്‍ഹനായത്. സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ബിനുവിനെ വിളിച്ചപ്പോള്‍ അദ്ദേഹം വളരെയേറെ സന്തോഷത്തിലായിരുന്നു. 'ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കുക എന്നത് കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ ലക്ഷ്യമായിരുന്നു. പക്ഷേ...

ഇവരെ കണ്ടാണ് പഠിക്കേണ്ടത്; മനസ് നിറയ്ക്കുന്ന വീഡിയോ

ഓരോ ദിവസവും വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ തരം വീഡിയോകള്‍ ( Viral Videos ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media) കാണാറുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിനായി തമാശയോ അത്തരത്തിലുള്ള ഉള്ളടക്കങ്ങളോ ഉള്‍ക്കൊള്ളിച്ചതാകാം. എന്നാല്‍ ഇക്കൂട്ടത്തിലും ചില വീഡിയോകളുണ്ട്, നമ്മെ നമ്മുടെ മാനുഷിക മൂല്യങ്ങളെ കുറിച്ചോര്‍മ്മിപ്പിക്കുന്നവ. നിസഹായാവസ്ഥകളിലും പ്രതിസന്ധികളിലും പെട്ടുനില്‍ക്കുന്നവരെ അപ്രതീക്ഷിതമായി ഓടിയെത്തി...

ഒഴിഞ്ഞ മദ്യക്കുപ്പിയുണ്ടോ?; സ്റ്റിക്കര്‍ നീക്കാതെ നല്‍കിയാല്‍ 10 രൂപ നേടാം

മദ്യത്തിന്റെ കാലിക്കുപ്പികള്‍ക്ക് പകരം പണം നല്‍കുന്ന പദ്ധതിക്ക് ഊട്ടി നീലഗിരിയില്‍ തുടക്കമായി. കാലിക്കുപ്പി ഒന്നിന് പത്ത് രൂപ വീതമാകും നല്‍കുക. എല്ലാവിധ മദ്യക്കുപ്പികള്‍ക്കും ഇതേ തുക ലഭിക്കും. നീലഗിരി ജില്ലയിലെ എല്ലാ മദ്യഷോപ്പുകളിലും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ടാസ്മാക് കടയില്‍ നിന്നും വാങ്ങുന്ന മദ്യക്കുപ്പികളില്‍ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടാകും. സ്റ്റിക്കറോടെ കുപ്പികള്‍ മദ്യഷോപ്പുകളില്‍ തിരികെ...

കെ റെയിൽ കുറ്റികൾ നിർമ്മിച്ചവർക്ക് ഇതുവരെ കാശ് കൊടുത്തില്ല, വിളിച്ചിട്ട് അധികൃതർ ഫോണെടുക്കുന്നില്ലെന്ന് കമ്പനി

തിരുവനന്തപുരം: ജിയോ ടാഗിംഗ് നടത്തി നിശ്ചയിച്ച അലൈൻമെന്റ് പ്രകാരം നടത്തി വന്ന കല്ലിടലിന് പകരമാണ് ജി.പി.എസ് മാർക്കിംഗ് നടത്താൻ ഉദ്യോഗസ്ഥ സംഘം ഇനി വീടുകളിലെത്തുന്നതെന്ന് കെ-റെയിൽ വ്യക്തമാക്കി. ഇവരുടെ കൈവശമുള്ള മൊബൈൽ ഡിവൈസിലൂടെ (മൊബൈൽ ഫോണല്ല) പുരയിടത്തിന്റെ ഏതുഭാഗത്തുകൂടിയാണ് പാത കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിത്തരും. ഇവർക്കൊപ്പം സാമൂഹ്യാഘാത പഠന സംഘവും ഉണ്ടാവും. കല്ലു നോക്കി സ്ഥലത്ത് എത്തി...

ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; സീറ്റിൽനിന്ന് തെറിച്ച് ഡ്രൈവറും യാത്രക്കാരും – ഞെട്ടിക്കുന്ന വിഡിയോ

ചെന്നൈ∙ തമിഴ്നാട്ടിലെ സേലത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട ഒരു ബസിനുള്ളിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തിൽ 30 പേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകിട്ട്, എടപ്പാടിയിൽനിന്നു വന്ന ബസും തിരുച്ചെങ്കോടുനിന്നു വന്ന മറ്റൊരും ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. എതിർദിശയിൽനിന്നു വന്ന ബസ് ലെയ്ൻ തെറ്റിച്ചുവന്ന്...

About Me

36263 POSTS
0 COMMENTS
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരൻ; ഡി സുരേന്ദ്രൻ നായർക്ക് പിന്നിൽ കോൺ​ഗ്രസെന്ന് ബിജെപി, തോൽവി ഭയന്നാണെന്ന് സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ. ഡി സുരേന്ദ്രൻ നായരാണ് കെ സുരേന്ദ്രന് അപരനായി രം​ഗത്തെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ്...
- Advertisement -spot_img