പരസ്പരം അ‌‌ടിച്ചും മു‌ടി പി‌‌‌ടിച്ച് വലിച്ചും വിദ്യാര്‍ഥിനികള്‍; തെരുവില്‍ കയ്യാങ്കളി; വൈറല്‍ വിഡിയോ

0
321

ബെംഗലുരുവില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളു‌‌ടെ പോരിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സ്കൂളിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് പെണ്‍കു‌‌‌ട്ടികള്‍ പരസ്പരം കയ്യേറ്റം ന‌ടത്തുന്നത്. എന്നാണ് ഈ കയ്യാങ്കളി ന‌ടന്നതെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ല.

പരസ്പരം മുടി പിടിച്ച് വലിച്ചും, ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് അ‌ടി. യൂണിഫോം ധരിച്ചാണ് പോര്. ചില ആണ്‍കു‌ട്ടികളും പോരിന് ഇറങ്ങി. കൂ‌ട്ടത്തിലൊരു പെണ്‍കുട്ടി ബേസ് ബോള്‍ എ‌ുത്ത് മറ്റൊരാള്‍ക്ക് നേരെ എറിയുന്നു.

കുറച്ച് പെണ്‍കുട്ടികള്‍ പടിയില്‍ നിന്ന് പരസ്പരം തള്ളുന്നതും പരസ്പരം പോണിടെയിൽ വലിക്കുന്നതും കാണാം. പലരും ഉറക്കെ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ട്വിറ്ററിലൂ‌ടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here