ഉത്തര്‍പ്രദേശ്: പള്ളികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കാനുള്ള അനുമതിക്കായി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഉച്ചഭാഷിണികള്‍ സ്ഥാപിക്കുകയെന്നത് മൗലികാവകാശമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിവേക് കുമാര്‍ ബിര്‍ള, ജസ്റ്റിസ് വികാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. പള്ളികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി അറിയിച്ചു.
ധോരാന്‍പൂരിലെ നൂറി മസ്ജിദില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കാന്‍ എസ്ഡിഎം അനുമതി...
പന്നിയിൽ നിന്ന് ഹൃദയം സ്വീകരിച്ച് മാധ്യമശ്രദ്ധ നേടിയ ഡേവിഡ് ബെന്നറ്റ് ഈ മാസം മാർച്ചിലാണ് മരിച്ചത്. മരണത്തിനു ശേഷം നടത്തിയ പരിശോധനയിൽ മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് ബെന്നറ്റിൻ്റെ ശരീരത്തിൽ കണ്ടെത്തിയെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ, ഇതാണോ അദ്ദേഹത്തിൻ്റെ മരണത്തിനു കാരണമായത് എന്നതിൽ വ്യക്തതയില്ല.
മേരിലൻഡ് സർവകലാശായിലെ ഡോക്ടർമാരാണ് വൈറസ് കണ്ടെത്തിയത്. ഭാവിയിൽ ഇങ്ങനെ...
ഏതെങ്കിലും മൃഗങ്ങളുമായി മൽപ്പിടിത്തം നടത്തുന്നത് അത്ര നല്ല കാര്യമൊന്നുമല്ല അല്ലേ? എന്നാൽ, പല രാജ്യങ്ങളിലും പല നാടുകളിലും മൃഗങ്ങളുമായി ചേർന്നുള്ള പല ആഘോഷങ്ങളും ആചാരങ്ങളും ഒക്കെ നടക്കാറുണ്ട്. അതിന്റെ പേരിൽ ചിലപ്പോഴൊക്കെ എന്തെങ്കിലും അപകടവും ഉണ്ടാകാറുണ്ട്. ഏതായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഈ വീഡിയോ (video) ഇത്തരം ചില ചടങ്ങുകൾ എത്രമാത്രം അപകടം...
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ വിവാഹത്തിൽ പങ്കെടുത്ത് നടൻ മമ്മൂട്ടി(Mammootty). മമ്മൂട്ടിക്കൊപ്പം നിർമാതാവ് ആന്റോ ജോസഫും വിവാഹത്തിൽ പങ്കെടുത്തു. ദിൽനയാണ് ഹരികൃഷ്ണന്റെ വധു.
കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. എം.എ.യൂസഫലിയും വിവാഹത്തിൽ സാന്നിധ്യമറിയിച്ചു. മമ്മൂട്ടി വിവാഹത്തിൽ പങ്കെടുത്തതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഓരോ ദിവസങ്ങൾ കഴിയുന്തോറും ലിംഗം വലുതായി വരുന്നത് 24 കാരനായ ജോൺ ശ്രദ്ധിച്ചു. ലിംഗം വീർക്കുകയും സഹിക്കാനാവാത്ത വേദനയും അനുഭവപ്പെട്ടിരുന്നുവെന്നും ഉടൻ തന്നെ ആശുപത്രിയിൽ പോവുകയും ആയിരുന്നു.
'ലിംഗം ഓരോ ദിവസം കഴിയുന്തോറും വലുതാകുന്നത് അനുഭവപ്പെട്ടു. ആശപത്രിയിൽ എത്തിയപ്പോൾ ഇരട്ടി വലിപ്പമായി...'- ജോൺ പറഞ്ഞു. ഹാരിസ് ഹെൽത്ത് സിസ്റ്റം ബെൻ ടൗബ് ഹോസ്പിറ്റൽ ജനറൽ എമർജൻസി...
ചൈനയിൽ കൊറോണ വൈറസിനേക്കാൾ ആളുകൾക്ക് ഭയം ലോക്ക്ഡൗണിനെയാണ്. രോഗ വ്യാപനം തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ചൈനീസ് നഗരമായ ഷാങ്ഹായി ഉൾപ്പെടെ മറ്റ് ഇടങ്ങളിൽ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങൾ ഇത് തെളിയിക്കുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് കൊവിഡ് പ്രതിരോധത്തിൻ്റെ പേരിൽ അരങ്ങേറുന്നത്.
ഇതിനിടെ ആളുകളെ ബലം പ്രയോഗിച്ച് കൊവിഡ് ടെസ്റ്റ് നടത്താനുള്ള ശ്രമങ്ങളുമായി ആരോഗ്യ പ്രവർത്തകർ...
മംഗളൂരു: ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി ഉൾപ്പെടെ രണ്ടു യാത്രക്കാരെ കസ്റ്റംസ് അധികൃതർ പിടികൂടി. വ്യാഴാഴ്ച പുലർച്ചെയെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ ഉപ്പള അഞ്ചിക്കട്ടയിലെ മുഹമ്മദ് റിയാസ് (32) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 732 ഗ്രാം 24 കാരറ്റ് സ്വർണം പിടികൂടി.
ഇന്ത്യൻ വിപണിയിൽ 38...
ന്യൂദല്‍ഹി: വര്‍ത്തമാന ഇന്ത്യയുടെ നേര്‍ചിത്രം എന്ന രീതിയില്‍ രാജസ്ഥാനിലെ കരൗളിയില്‍ നിന്നുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തൊട്ടടുത്ത കടകളില്‍ നില്‍ക്കുന്ന ഉസ്മാന്‍, രവി എന്നീ രണ്ട് പ്രാദേശിക കച്ചവടക്കാരുടെ ചിത്രമായിരുന്നു ഇത്.
തൊട്ടടുത്ത് ഒരേ ചുവരിന്റെ അരികില്‍ കച്ചവടം നടത്തുന്ന രണ്ട് മതത്തില്‍ പെട്ടവര്‍ക്ക് രണ്ട് ഗതി എന്ന് പറഞ്ഞാണ് ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍...
കൊച്ചി: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് (food poisoning) കാസർകോട് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്‍റെ വിശദീകരണം കേൾക്കുക. ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ സര്‍ക്കാര്‍ വിശദീകരിക്കും. ഭക്ഷണത്തിന്‍റെ സുരക്ഷയും നിലവാരവും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ...
ബിസിസിഐയുടെ പുതിയ വാർഷിക കരാർ പുറത്ത്. എ പ്ലസ് വിഭാഗം പൂർണമായി ഒഴിവാക്കിയപ്പോൾ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി.
നിലവില്‍ വിരാട് കോഹ്‌ലി,രോഹിത്...