തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്പത് രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് വില പല കടകളിലും നൂറ് രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30...
തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. 25,000 രൂപയില്‍ നിന്ന് ഈ തുക 75,000 രൂപയായാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ വര്‍ധനവെന്നത് ശ്രദ്ധേയമാണ്.
മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25,000 രൂപയും അല്ലാതെയുള്ള പൊതുപരിപാടികള്‍ക്ക് 10,000 രൂപയും ചെലവഴിക്കാമെന്ന് 2015ല്‍ അന്നത്തെ സര്‍ക്കാരാണ് നിശ്ചയിച്ചിരുന്നത്.
മന്ത്രിമാര്‍...
കൊളംബോ: തൈരുവട 350, സാമ്പാർ വട 350, ഒനിയൻ റവ ദോശ 750, ഇഡലി രണ്ടെണ്ണം 350, ബട്ടർ നാൻ 200, ചില്ലി പനീർ ഗ്രേവി 1,100, കുപ്പി വെള്ളം 100, ഫിൽറ്റർ കോഫി 300... വില കേട്ട് ഞെട്ടേണ്ട. സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന ശ്രീലങ്കയിലെ ഹോട്ടലുകളിലൊന്നിലെ ഭക്ഷ്യവസ്തുക്കളുടെ വിലയാണിത്. ഇതുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: ഹാക്കിംഗ് വിവിധ രൂപത്തിലാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കുറച്ച് നാളായി ട്രെന്റാകുന്നത് ലിങ്കുകൾ അയക്കുകയും അതിൽ കാണുന്നത് നിങ്ങളാണോ, നിങ്ങളെ പോലെയിരിക്കുന്നു എന്നിങ്ങനെ ആശങ്കപ്പെടുത്തുന്ന മെസേജുകളും അയച്ച് ഹാക്ക് ചെയ്യുന്ന രീതിയാണ്. അമ്പരന്ന് ലിങ്കിൽ കയറുന്നതോടെ ആ വ്യക്തി ഹാക്ക് ചെയ്യപ്പെടുന്നു. ഇത്തരം ഹാക്കിംഗ് ചതിക്കുഴിയിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള...
തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചത്. ഇത്...
ബെംഗളൂരു: കർണാടകത്തിൽ പത്താംക്ലാസിലെ പുതിയ സാമൂഹ്യപാഠം പുസ്തകത്തിൽനിന്ന് നവോത്ഥാന നായകരായ ശ്രീനാരായണഗുരു, പെരിയാർ എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായി.
പത്താംക്ലാസ് കന്നഡ പാഠപുസ്തകത്തിൽ ആർ.എസ്.എസ്. സ്ഥാപകൻ ഹെഡ്‌ഗെവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയതിൽ വിവാദം കനക്കുമ്പോഴാണ് സാമൂഹ്യപാഠപുസ്തകത്തിൽ നവോത്ഥാന നായകരെ ഒഴിവാക്കിയ വിവരം പുറത്തുവരുന്നത്.
കർണാടക ടെസ്റ്റ് ബുക്ക് സൊസൈറ്റിയുടെ വെബ്‌സൈറ്റിൽ പുതിയ പാഠപുസ്തകത്തിന്റെ പി.ഡി.എഫ്. പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്....
തിരുവനന്തപുരം: പി സി ജോർജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പൊലീസിന് കോടതി നിർദ്ദേശം നൽകി. പി സി ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. പി സി ജോർജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷൻ...
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കോഴിക്കോട് പാളയം മാർക്കറ്റിലെ മൊത്തവിപണിയിൽ ഒരു കിലോ ബീൻസിന് 90 രൂപയും തക്കാളി 80 രൂപയും എത്തി. ചില്ലറ വിപണിയിൽ ബീൻസിന് 100, തക്കാളി 90, മുരിങ്ങക്ക 95 എന്നിങ്ങനെയാണ് വില.
വ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നു. അഞ്ചുരൂപമുതല്‍ നാല്‍പതുരൂപവരെയാണ് വിവിധ ഇനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുളളില്‍ വില ഉയര്‍ന്നത്. അരിക്ക് എട്ടുരൂപവരെയും കടുകിന്...
ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ ഒറ്റക്കെട്ടായും ശക്തമായും എതിർത്ത് പ്രതിപക്ഷ പാർട്ടികൾ. കരാർ ഏകപക്ഷീയവും രാജ്യത്തെ കർഷകരുടെ താൽപര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് അവർ അവകാശപ്പെട്ടു.
നരേന്ദ്ര മോദിയും സുഹൃത്തുക്കളായ അംബാനിയും...