രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം.
കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ഇതുസംബന്ധിച്ച കരട് വിജ്ഞാപനം മന്ത്രാലയം ആദ്യമായി...
ഇന്ത്യയിൽ ഏപ്രിൽ മാസം വെറുമൊരു വേനൽക്കാലമല്ല, മറിച്ച് ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ റെക്കോർഡ് ചൂടിന് പിന്നാലെ 2026ലും രാജ്യം കടുത്ത ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. ഈ സമയത്ത് ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലം അപകടകരമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
നമുക്ക് ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തിൽ ജലാംശം ഗണ്യമായി കുറഞ്ഞു കഴിഞ്ഞിരിക്കും എന്നാണ്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ മുമ്പത്തേതിലും നേരത്തേ ചെറുപ്പക്കാരിൽ സ്ഥിരീകരിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഹെൽത്ത് ഓഫ് നേഷൻ 2026 എന്നപേരിൽ അപ്പോളോ ഹോസ്പിറ്റൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യക്കാരിൽ 30 വയസ്സിനു താഴെയുള്ള...
ക്യാൻസർ പ്രതിരോധത്തിനുള്ള വഴികളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടയിൽ, മരുന്നുകൾക്കും ചികിത്സകൾക്കും അപ്പുറം സ്നേഹവും സാമൂഹിക പിന്തുണയും രോഗത്തെ ചെറുക്കുമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ക്യാൻസർ റിസർച്ച് കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ റിപ്പോർട്ട് അനുസരിച്ച്, വിവാഹബന്ധം വ്യക്തികളുടെ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അവിവാഹിതരായ വ്യക്തികളിൽ വിവാഹിതരെ അപേക്ഷിച്ച് ക്യാൻസർ വരാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്നാണ് ഈ...
വേപ്പിങ്ങും ഇ-സിഗരറ്റുകളുടെ ഉപയോഗവും കാൻസറിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം. മാർച്ച് 30ന് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് (UNSW) ആണ് ഈ പഠനം പുറത്തുവിട്ടത്. തൊറാസിക് മെഡിസിൻ, ഓങ്കോളജി, ഫാർമസി, ക്ലിനിക്കൽ സയൻസസ് എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്. സിഗരറ്റിന് പകരമായി ഉപയോഗിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ...
ഇന്ത്യയിലെ കുട്ടികൾക്കിടയിൽ പൊണ്ണത്തടി ഒരു ഗുരുതരമായ പകർച്ചവ്യാധി പോലെ വ്യാപിക്കുകയാണെന്ന് വേൾഡ് ഒബിസിറ്റി ഫെഡറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ, പ്രതിവർഷം അഞ്ച് ശതമാനം എന്ന തോതിലാണ് ഈ നിരക്ക് വർധിക്കുന്നത്. 2025-ലെ കണക്കുകൾ പ്രകാരം 5 മുതൽ 19 വയസ്സുവരെയുള്ള 41 ദശലക്ഷത്തിലധികം കുട്ടികൾ ഇന്ത്യയിൽ...
ന്യൂഡൽഹി:കോവിഡ്-19 വാക്സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഒരു വർഷം നീണ്ടു നിന്ന ഗവേഷണത്തിൽ കോവിഡ് വാക്സിനും ഹൃദയാഘാതം മൂലമുള്ള മരണവും തമ്മിൽ ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായില്ലെന്നും എയിംസ് പഠനം പറയുന്നു....
ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.
ബ്ലാക്ക് ടീയിലെ ഫ്ലേവനോയ്ഡുകൾ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ബ്ലാക്ക് ടീ പോലുള്ള പല സാധാരണ ഭക്ഷണങ്ങളിലും പാനീയങ്ങളിലും കാണപ്പെടുന്ന സ്വാഭാവികമായി ഉണ്ടാകുന്ന പദാർത്ഥങ്ങളാണ് ഫ്ലേവനോയിഡുകൾ....
സാങ്കേതിക വിദ്യയുടെ അതിവേഗ വികസനത്തിലൂടെ നമ്മുടെ ജീവിത ശൈലി ഏറെക്കുറെ മാറ്റങ്ങൾക്ക് വിധേയമായിക്കഴിഞ്ഞു. സ്മാർട്ട്ഫോണുകൾ ജീവിതത്തിന്റെ അനിവാര്യ ഘടകമായി മാറി. എന്നാൽ, ഈ സൗകര്യത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങളുണ്ട് - പ്രത്യേകിച്ച്, ടോയ്ലറ്റിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ. ഈ ശീലം പലരുടെയും ദിനചര്യയായി മാറിയിരിക്കുന്നു. ഈ രീതി ഇപ്പോൾ നിസ്സാരമായ ഒന്നായി തോന്നാം....
ഉപ്പ്, പൊതിയിന, ഗ്രാമ്പൂ തുടങ്ങിയ ടൂത്ത് പേസ്റ്റ് ഫ്ളേവറുകള്‍ നമുക്ക് സുപരിചിതമാണ്, അല്ലേ? ഇവയ്ക്ക് പുറമെ നാരങ്ങ, കാപ്പി, ചോക്ലേറ്റ്, മറ്റ് പഴങ്ങള്‍ എന്നിവയുടെ ഫ്ളേവറുകളിലും ടൂത്ത് പേസ്റ്റ് വിപണിയിലുണ്ട്. നമുക്കിഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളുടെ ഫ്ളേവറില്‍ ടൂത്ത് പേസ്റ്റുണ്ടായിരുന്നെങ്കിലെന്ന് ചിലരെങ്കിലും വെറുതെയൊന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടാകും.
ഫ്രൈഡ് ചിക്കന്‍ ഫ്ളേവറില്‍ തന്നെ ഒരു ടൂത്ത് പേസ്റ്റ് രംഗത്തെത്തിയാലോ? കേള്‍ക്കുമ്പോള്‍...
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം...