ന്യൂഡൽഹി: ബിഹാറിനുപിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) ചൊവ്വാഴ്ച തുടക്കമാകും. ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും.
വോട്ടർമാർ വിവരങ്ങൾ നൽകണം. എന്യൂമറേഷൻ പ്രക്രിയ ഡിസംബർ നാലുവരെയാണ്. ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ഒരുമാസം കരട് പട്ടികയ്ക്കുമേൽ ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാം....
തിരുവനന്തപുരം: വോട്ടർ പട്ടികപരിഷ്കരണത്തിന് വിവരംതേടി ബിഎൽഒമാർ ചൊവ്വാഴ്ചമുതൽ വീടുകളിലെത്തിത്തുടങ്ങും. ഡിസംബർ നാലുവരെയാണ് വിവരശേഖരണം. ഈഘട്ടത്തിൽ രേഖകളൊന്നും നൽകേണ്ടതില്ല.
ഡിസംബർ ഒമ്പതിന് പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി ഏഴിനും. തദ്ദേശതിരഞ്ഞെടുപ്പിന് സമാന്തരമായുള്ള പട്ടിക പരിഷ്കരണം മാറ്റണമെന്ന രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം നിലനിൽക്കേയാണ് കേരളത്തിൽ വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തുന്നത്.
രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേകർക്ക് എന്യൂമറേഷൻ ഫോറം കൈമാറി...
പുതിയ ആറുവരി ദേശീയപാതയില് കേരളത്തില് ഭൂരിഭാഗം ഇടങ്ങളിലും പരമാവധി വേഗം മണിക്കൂറില് 80 കിലോമീറ്റര്മാത്രം. അനുവദനീയമായ ചില മേഖലകളില് മാത്രം പരമാവധി വേഗം നൂറുകിലോമീറ്ററാണ്. ഓരോ മേഖലയിലും അനുവദനീയമായ പരമാവധി വേഗം രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുനാവായയിലെ പി.എന്. കൃഷ്ണകുമാരന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ദേശീയപാതാ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. സര്വീസ് റോഡുകള് ടൂവേകളാണെങ്കിലും ഇതില് മാറ്റംവരുത്താന് പ്രാദേശികഗതാഗത...
തിരുവനന്തപുരം: ചോർച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളിൽ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിങ് പണിയാൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട. മൂന്നു നിലവരെയുള്ള വീടുകൾക്കാണ് ഇളവ്. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററിൽ കൂടരുത്.
300 ച.മീറ്റർ വരുന്ന താമസകെട്ടിടങ്ങൾക്ക് മുൻവശത്തും പിൻവശത്തും പരമാവധി 15 ച. മീറ്റർ വരെ വിസ്തൃതിയിൽ റോഡിൽ നിന്നും...
കോഴിക്കോട്: അവകാശികളില്ലാതെ സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി കിടക്കുന്നത് 2133.72 കോടിരൂപ. അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങളുടെ കണക്കിൽ മുന്നിലുള്ളത് എറണാകുളമാണ്. 307.69 കോടി രൂപയാണ് ജില്ലയിൽ അവകാശികളെ കാത്ത് കിടക്കുന്നത്. എറണാകുളത്തിന് പിന്നിലായി തിരുവനന്തപുരവും തൃശൂരുമുണ്ട്. തിരുവനന്തപുരത്ത് 266.30 കോടി രൂപയും തൃശൂരിൽ 241.27 കോടി രൂപയുമാണ് അവകാശികളെ കാത്ത് കിടക്കുന്നത്. സംസ്ഥാനത്തെ...
തിരുവനന്തപുരം/കോഴിക്കോട്: ഷാഫി പറമ്പില് എംപിയെ മര്ദിച്ചെന്ന ആരോപണം നേരിടുന്ന ഇന്സ്പെക്ടര് അഭിലാഷ് ഡേവിഡ്, സര്വീസില്നിന്ന് നീക്കിയശേഷം പോലീസില് തിരിച്ചെത്തിയതില് ദുരൂഹത. മണല്മാഫിയ ബന്ധത്തിന്റെപേരില് സസ്പെന്ഷനിലായിരിക്കേ, അഭിലാഷിനെ ലൈംഗികപീഡനക്കേസ് അട്ടിമറിച്ചതിന്റെപേരില് 2023 ജനവരി 23-ന് സര്വീസില് നിന്ന് നീക്കിയതായി അന്നത്തെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ അറിയിപ്പ് പത്രങ്ങളില് വന്നിരുന്നു. ഇത് അഭിലാഷോ പോലീസോ നിഷേധിച്ചിരുന്നില്ല.
വടകര...
പത്തനംതിട്ട: വീണാ ജോർജിനെ സാമൂഹികമാധ്യമങ്ങളില് വിമർശിച്ച സി പി എം നേതാവ് പി.ജെ. ജോൺസൺ കോണ്ഗ്രസിൽചേര്ന്നു. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ടാണ് ജോണ്സണ് അടുത്തകാലത്ത് മന്ത്രി വീണാ ജോര്ജിനെതിരെ സാമൂഹികമാധ്യമങ്ങളില് വിമർശനം ഉന്നയിച്ചിത്. മന്ത്രി പോയിട്ട് എം എൽ എ ആയിപ്പോലും ഇരിക്കാൻ വീണാജോർജ്ജിന് അർഹതയില്ലെന്നും കൂടുതൽ പറയിപ്പിക്കരുതെന്നുമായിരുന്നു വിമർശനം....
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ വാർഡ് സംവരണത്തിന്റെ നറുക്കെടുപ്പു പൂർത്തിയായതോടെ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷരുടെ സംവരണം നിശ്ചയിക്കാനുള്ള നടപടികൾ ഈ മാസം നടക്കും. സംവരണം ഏതൊക്കെ സ്ഥാപനങ്ങളിലെന്നതു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നേരിട്ടു നിശ്ചയിക്കും. അധ്യക്ഷസ്ഥാനങ്ങളിൽ സംവരണം ചെയ്യേണ്ടവയുടെ എണ്ണം മേയിൽത്തന്നെ സർക്കാർ നിശ്ചയിച്ചു നൽകിയിരുന്നു.
കഴിഞ്ഞ തവണ സംവരണം വന്നത് ഒഴികെയുള്ളവയാകും വനിതാ പൊതുവിഭാഗം...
തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്നു പൂർത്തിയാകുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളം. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക. 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകും.
അടുത്ത മാസം ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണു സൂചന. നവംബർ,...