Home Latest news റോയൽ ചലഞ്ചേഴ്‌സിനെ വാങ്ങാൻ സ്വീഡിഷ് സ്വകാര്യ ഓഹരി നിക്ഷേപ സ്ഥാപനവും; മൂല്യം 18,000 കോടി കടക്കും

റോയൽ ചലഞ്ചേഴ്‌സിനെ വാങ്ങാൻ സ്വീഡിഷ് സ്വകാര്യ ഓഹരി നിക്ഷേപ സ്ഥാപനവും; മൂല്യം 18,000 കോടി കടക്കും

0
8

ബെംഗളൂരു: ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) വാങ്ങാനുള്ള നീക്കവുമായി സ്വീഡനിലെ സ്വകാര്യ ഓഹരി നിക്ഷേപക സ്ഥാപനമായ ഇക്യുടി ഗ്രൂപ്പും. ഇതോടെ ആർസിബിയുടെ മൂല്യം 18,000 കോടി (2 ബില്ല്യൺ ഡോളർ) കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ആർസിബിയെ സ്വന്തമാക്കാൻ ലാൻസർ ക്യാപിറ്റൽ, മണിപ്പാൽ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ നിക്ഷേപകരും രംഗത്തുണ്ട്. ലാൻസർ ക്യാപിറ്റൽ വഴി അബ്രാം ഗ്ലേസർ നൽകിയ ഏകദേശം 1.8 ബില്യൺ ഡോളറിന്റെ ഓഫറിനേക്കാൾ വലിയ ഓഫറാണ് ഇക്യുടി ഗ്രൂപ്പ് ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത്. മാർച്ച് 16 വരെയാണ് ലേലം.

LEAVE A REPLY

Please enter your comment!
Please enter your name here