ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ്, മൂന്നു ദിവസം ഇടവേള ലഭിച്ചാൽ വീട്ടിൽ പോകും; ഒടുവിൽ ആരോപണങ്ങൾക്കെതിരെ വിരാട് കോഹ്ലി രംഗത്ത്

0
8

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരം വിരാട് കോഹ്ലി. മുൻ വർഷത്തെ ചാമ്പ്യന്മാരായ ആർസിബി ഇത്തവണയും കരുത്തരായ ടീമായിട്ടാണ് ഇറങ്ങുന്നത്. കുറച്ച് ദിവസം മുന്നേ ലണ്ടനിലേക്ക് പറക്കാൻ തനിക്ക് ചാർട്ടേഡ് ഫ്ലൈറ്റുകൾ വേണമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് വിരാട് കോഹ്‌ലി ആവശ്യപ്പെതായുള്ള വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ വിഷയത്തിൽ കോഹ്‌ലി തന്നെ ഇപ്പോൾ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യാൻ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഒരുക്കാൻ ആർസിബി മാനേജ്‍മെന്റിനോട് ആവശ്യപ്പെട്ടു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച് കൊണ്ടാണ് താരം രംഗത്ത് എത്തിയത്. രണ്ട് പൊട്ടിച്ചിരിക്കുന്ന ഇമോജികൾ ഈ വാർത്തയ്ക്ക് ഒപ്പം ചേർത്തായിരുന്നു കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിലൂടെ തനിക്ക് എതിരെ വന്ന ആരോപണങ്ങൾ തെറ്റാണെന്നാണ് കോഹ്‌ലി പറയുന്നത്.

അതേ സമയം, വരാനിരിക്കുന്ന ഐപിഎൽ സീസണിന്റെ ഒരുക്കത്തിലാണ് കോഹ്‌ലി. ബംഗളൂരുവിൽ ആർസിബിയിലെ മറ്റ് താരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ ദിവസം പുറത്ത് വന്നിരുന്നു. ഏപ്രിൽ 28-ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here