തിരക്കില്ലാതെ ഉംറ നിർവഹിക്കാം; സമക്രമങ്ങൾ പ്രസിദ്ധപ്പെടുത്തി ഹജ്ജ് ഉംറ മന്ത്രാലയം

0
68

റിയാദ്: തിരക്കില്ലാതെ ഉംറ നിർവഹിക്കാനുള്ള സമയക്രമങ്ങൾ പ്രസിദ്ധപ്പെടുത്തി സൗദി അറേബ്യ. ഉംറ തീർത്ഥാടകർക്കായി സൗകര്യങ്ങളും ഇതോടൊപ്പം വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ തീർത്ഥാടകരെ ഉംറക്കായി എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

രാവിലെ ആറു മുതൽ എട്ടു വരെയും. ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയും. പുലർച്ചെ രണ്ടു മുതൽ നാലുമണി വരെയുമാണ് ഉംറ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയം തീർത്ഥാടകരുടെ തിരക്ക് കുറയുന്നതിനാൽ സൗകര്യത്തോടെ ഉംറ നിർവഹിക്കാൻ കഴിയും. തവാഫ്, സഈ എന്നീ പ്രധാന ചടങ്ങുകൾക്ക് ഈ സമയങ്ങളിൽ താരതമ്യേന തിരക്ക് കുറവായിരിക്കും.

ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. വ്യക്തിഗത വിസ, സന്ദർശന വിസ, ടൂറിസം വിസ എന്നിവ ഉപയോഗിച്ചും നിലവിൽ ഉംറ ചെയ്യാം. ഇ-അപ്പോയിന്റ്‌മെന്റിലൂടെ പ്രവാചക പള്ളിയിൽ എളുപ്പത്തിൽ നിലവിൽ സന്ദർശനം നടത്താനും കഴിയും. പുരുഷ തുണയില്ലാതെ തന്നെ സ്ത്രീകൾക്ക് ഉംറ നിർവഹിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഇത്തവണ ഇത് വരെ 130 ലക്ഷം വിശ്വാസികൾ ഉംറ നിർവഹിച്ചതായാണ് കണക്കുകൾ. അടുത്ത വർഷം ഇത് 150 ആയി ഉയർത്തുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here