പ്രവാസികൾക്ക് കലക്കൻ ഓഫർ; വിമാന ടിക്കറ്റുകൾ 2943 രൂപ മുതൽ,​ അഞ്ചുലക്ഷം വരെ സീറ്റുകൾ, വമ്പൻ ഡ്സ്‌കൗണ്ടുമായി എയർലൈൻ

0
130

ദുബായ് : പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വമ്പൻ ഓഫറുമായി പ്രമുഖ വിമാനക്കമ്പനിയായ എയർ അറേബ്യ. അഞ്ചു ലക്ഷം സീറ്റുകളിലേക്കുള്ള ടിക്കറ്റുകൾ ഓഫർ നിരക്കിൽ യാത്രക്കാർക്ക് ലഭിക്കും. സൂപ്പർ സീറ്റ് സെയിൽ എന്ന ഏർലി ബേർഡ് പ്രമോഷനിൽ 129 ദിർഹം (2942.8 രൂപ)​ മുതലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. വിവിധ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള സർ‌വീസുകളിലാണ് ഇളവുകൾ,​ സെപ്തംബർ 30 മുതൽ ഒക്ടോബർ 20 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് നിരക്കിൽ ഇളവ് ലഭിക്കുക. 2025 മാർച്ച് ഒന്നുമുതൽ 2025 ഒക്ടോബർ 25 വരെയുള്ള കാലയളവിൽ ഈ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാം.

കേരളത്തിലേക്കുള്ള സർവീസുകൾക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്. മുംബയ്,​ ഡൽഹി,​ അഹമ്മദാബാദ്,​ ജയ്‌പൂർ,​ നാഗ്‌പൂർ,​ കൊൽക്കത്ത,​ ഗോവ,​ ബംഗളുരു,​ ഹൈദരാബാദ്,​ ചെന്നൈ,​ തിരുവനന്തപുരം,​ കൊച്ചി,​ കോയമ്പത്തൂർ,​ കോഴിക്കോട് എന്നിവിടങ്ങളിലേക്കും നിരക്കിളവ് ലഭിക്കും. എയർ അറേബ്യയുടെ airarabia.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.യുഎഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് സ്ട്രാറ്റജിക് ഹബ്ബുകളിൽ നിന്ന് 200 റൂട്ടുകളിലേക്ക് എയർ അറേബ്യ സർവീസുകൾ നടത്തുന്നുണ്ട്ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എയർ അറേബ്യ സർവീസുകൾ നടത്താറുണ്ട്. ഇന്ത്യയിൽ നിന്ന് ഷാർജ, അബുദാബി, റാസൽ ഖൈമ എന്നീ മൂന്ന് വിമാനത്താവളങ്ങളിലേക്കുമുള്ള നോൺസ്റ്റോപ്പ് വിമാനങ്ങൾക്ക് പുറമേ മിലാൻ, വാഴ്സ, ക്രാക്കോവ്, ഏഥൻസ്, മോസ്‌കോ, ബാകു, റ്റ്ബിലിസി, അൾമാട്ടി തുടങ്ങിയ വിവിധ ഡെസ്റ്റിനേഷനുകളും ഈ പ്രൊമോഷനിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here