പി.കെ നവാസിനെതിരായ ലൈം​ഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി

0
79

കോഴിക്കോട്: എംഎസ്എഫ് പ്രസിഡൻ്റ് പി.കെ നവാസിനെതിരായ ലൈം​ഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി. യൂത്ത് ലീ​ഗ് നേതാവ് നജ്മ തബ്ഷീറയുടെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. കോഴിക്കോട് മജിസ്ട്രേറ്റ് കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് നജ്മ കോടതിയെ അറിയിച്ചിരുന്നു.

2021ൽ നടന്ന എംഎസ്എഫ് നേതൃയോ​ഗത്തിൽ പി.കെ നവാസ് ലൈം​ഗികാധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു പരാതി. കോഴിക്കോട് വെള്ളയിൽ പൊലീസാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്‌. തുടർന്ന് പി.കെ നവാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here