11 സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 321 റോക്കറ്റുകള്‍; രൂക്ഷമായ ആക്രമണവുമായി ഹിസ്ബുള്ള; പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേല്‍

0
176

ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിട്ട് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. പലസ്തീനില്‍ സമാധാനം കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ പ്രകോപനം ഉണ്ടായിരിക്കുന്നത്.

ഇസ്രായേലിനെതിരായ ആദ്യഘട്ട ആക്രമണം പൂര്‍ത്തിയാക്കിയെന്ന് ഹിസ്ബുള്ള അറിയിച്ചു. 11 ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ 321 റോക്കറ്റുകള്‍ തൊടുത്തുവെന്ന് ഹിസ്ബുള്ള അറിയിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് 48 മണിക്കൂര്‍ സമയത്തേക്ക് ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇസ്രായേല്‍ പ്രതിരോധസേനക്ക് അധികാരം നല്‍കിയെന്നും യോവ് ഗാലന്റ് അറിയിച്ചു.

ഒരു മാസം മുമ്പ് ബെയ്‌റൂത്തില്‍ വെച്ച് കമാന്‍ഡറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ജറുസലേം അടക്കമുള്ള നഗരങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യയിലെ സാഹചര്യം പ്രസിഡന്റ് ജോ ബൈഡന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here