യുഎഇയിൽ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി ആളുകൾ

0
313

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. 

മസാഫി ഏരിയയില്‍ രാത്രി 11.01നാണ് ഭൂചലനമുണ്ടായതെന്ന് എൻസിഎം എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. താമസക്കാര്‍ക്ക് ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായും എന്നാല്‍ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എൻസിഎം കൂട്ടിച്ചേര്‍ത്തു. 

LEAVE A REPLY

Please enter your comment!
Please enter your name here