സൗദിയിൽ വാഹനങ്ങൾ നിരീക്ഷിക്കാൻ ഇനി മുതൽ ഓട്ടോമേറ്റഡ് ക്യാമറകൾ

0
101

റിയാദ്: സൗദിയിലെ എല്ലാ ബസുകളും ട്രക്കുകളും നിരീക്ഷിക്കാൻ ഇനി മുതൽ ഓട്ടോമേറ്റഡ് ക്യാമറകൾ. ഏപ്രിൽ 21 മുതൽ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. രേഖകളും പെർമിറ്റുകളുമില്ലാത്ത ട്രക്കും ബസ്സും ഇനി തത്സമയം പിഴ വാങ്ങേണ്ടി വരും.

രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ ബസ്സുകളും ട്രക്കുകളും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ റണ്ണിംഗ് കാർഡോ ഓപറേഷൻ കാർഡോ ഇല്ലാതെ ഒരാൾ വാഹനമോടിച്ചാൽ കത്യമായി പിടികൂടും. കൂടാതെ പ്രവർത്തന കാലാവധി കഴിഞ്ഞ ബസുകൾ നിരത്തിലoറക്കിയാലും ക്യാമറകൾ വെറുതെ വിടില്ല.

രാജ്യത്തെ കാർഗോ ട്രക്കുകൾ, വാടകയ്‌ക്കോടുന്ന ട്രക്കുകൾ, അന്താരാഷ്ട്ര സർവീസ് നടത്തുന്ന ബസ്സുകൾ,വാടകയ്‌ക്കോടുന്ന ബസുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ നിരീക്ഷിക്കപ്പെടും. 2022 ൽ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ ഘട്ടം മുതൽ, രാജ്യത്തെ മുഴുവൻ ടാക്‌സികളും നിരീക്ഷണത്തിലാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസ്സുകളെയാണ് രണ്ടാം ഘട്ടത്തിൽ നിരീക്ഷിച്ചു തുടങ്ങിയത്.നിരീക്ഷണത്തിൽ ക്യാമറയിൽ കുടുങ്ങുന്ന വാഹനങ്ങൾക്ക് തത്സമയം പിഴ ഈടാക്കുകയാണ് ചെയ്യുക. രാജ്യത്തെ റോഡ് സുരക്ഷ ശക്തമാക്കുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി.വിഷൻ 2030 ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here