അടുത്ത വർഷത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്ക് അനുമതി

0
65

റിയാദ്: 2024ലെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്കാണ് അനുമതിയെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സൗദിയിലെത്തുന്ന ഇന്ത്യൻ തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിൽ ഹജ്ജ് ഒരുക്കങ്ങൾക്കായി ഓൺലൈനിൽ യോഗങ്ങൾ ചേർന്നാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. 2023ൽ അനുവദിച്ച അതേ എണ്ണം തീർഥാടകരെയാണ് അടുത്തവർഷവും ഇന്ത്യയിൽ നിന്ന് അനുവദിക്കുക. കഴിഞ്ഞയാഴ്ച സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ ഇന്ത്യയിൽ ആദ്യത്തെ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.

സന്ദർശനത്തിനിടെ ഡൽഹിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യൻ മാധ്യമ പ്രവർത്തകർക്കായി ജിദ്ദ ഷെറാട്ടൺ ഹോട്ടലിൽ കോൺസുലേറ്റ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ കോൺസുൽ ജനറലിന് വേണ്ടി വെൽഫെയർ ആൻഡ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here