യുവ നേതാവ് ഹര്‍ഷാദ്‌ വൊര്‍ക്കാടി ഉൾപ്പെടെ 3 കോണ്‍ഗ്രസ്സ് നേതാക്കളെ പാർട്ടി പുറത്താക്കി

0
211

കാസര്‍കോട്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ ഹര്‍ഷാദ് വൊര്‍ക്കാടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

വൊര്‍ക്കാടി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ബിജെപി പാനലിന് അനുകൂലമായി പ്രവര്‍ത്തിച്ചതിനും ഡിസിസി പ്രസിഡണ്ടിന്റെ പേരില്‍ യുഡിഫ് പാനലിനെതിരെ വിരുദ്ധ പ്രചരണം നടത്തിയതിനുമാണ് നടപടിയെന്നാണ് മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ഷാദിനെ കൂടാതെ എസ്.അബ്ദുല്‍ ഖാദര്‍ ഹാജി, ആരിഫ് മച്ചംപാടി എന്നിവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here