Monday, May 20, 2024
Home Kerala ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്

0
123

ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്. ലിങ്ക് തുറക്കുമ്പോള്‍ യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് പൊലീസ് അറിയിച്ചു. കോഡ് സ്‌കാനര്‍ ആപ്പ് സെറ്റിംഗ്‌സില്‍ ‘open URLs automatically’ എന്ന ഓപ്ഷന്‍ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതമെന്നും അറിയിപ്പില്‍ പറയുന്നു. ടെക്‌നോളജിക്ക് ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങള്‍ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതല്‍ കരുതലോടെ അവയെ സമീപിക്കാന്‍ സഹായിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസിന്റെ കുറിപ്പ്

ആധുനികജീവിതത്തില്‍ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.

1. QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

2. ഇമെയിലിലെയും SMS ലെ യും സംശയകരമായ ലിങ്കുകള്‍ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകള്‍ നയിക്കുന്ന URL-കള്‍ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ അതിനു കഴിഞ്ഞേക്കും.

3. QR കോഡ് സ്‌കാനര്‍ APP- സെറ്റിംഗ്‌സില്‍ ‘open URLs automatically’ എന്ന ഓപ്ഷന്‍ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതം.

4. അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.

5. QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക.

6. കസ്റ്റം QR കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക..

7. QR കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതും ഉപകരണ നിര്‍മ്മാതാവ് നല്‍കുന്ന വിശ്വസനീയമായ ആപ്പുകള്‍ ഉപയോഗിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here