Friday, May 17, 2024

Kerala Police

ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍; പരിസരത്ത് നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തി

കോഴിക്കോട്: ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍. ഓര്‍ക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകന്‍ രണ്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(26) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ അവശ നിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....

കട്ടപ്പനയില്‍ നരബലി; നവജാത ശിശു ഉള്‍പ്പെടെ രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; പ്രതികള്‍ അറസ്റ്റില്‍

കട്ടപ്പനയില്‍ മോഷണ കേസില്‍ പിടിയിലായ പ്രതികളില്‍ നിന്ന് ലഭിച്ചത് നരബലിയെ കുറിച്ചുള്ള വിവരങ്ങള്‍. കേസില്‍ പിടിയിലായ പ്രതികള്‍ രണ്ട് പേരെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍, പുത്തന്‍പുരയ്ക്കല്‍ നിതീഷ് എന്നിവരാണ് പിടിയിലായത്. മോഷണ കേസില്‍ പ്രതിയായ വിഷ്ണു വിജയന്റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത ശിശുവിനെയുമാണ്...

പ്ലേ സ്റ്റോറില്‍ 70 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തെന്ന് കേരളാ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളില്‍ പൊലീസിന്റെ കടുത്ത നടപടി. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തെന്ന് കേരളാ പൊലീസ് അറിയിച്ചു. സൈബര്‍ ഓപ്പറേഷന്‍ സംഘമാണ് വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തെന്ന് പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. Read More:ബോക്സ് ഓഫീസ് തൂക്കിയടി;...

മഴക്കാല ഡ്രൈവിങില്‍ പ്രത്യേക ശ്രദ്ധ വേണം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേരള പൊലിസ്

തിരുവനന്തപുരം: മഴക്കാലത്ത് റോഡ് അപടകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം. സുരക്ഷിതമായ ഡ്രൈവിംഗിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയിരിക്കുകയാണ് കേരളാ പൊലിസ്. മഴക്കാലത്ത് പെട്ടന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കണം. മുന്‍പിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിച്ച് ഡ്രൈവ് ചെയ്യുക. ടയറുകളുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കേരള പൊലിസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍...

ലോണ്‍ ആപ്പുകളും, 72 വെബ്‌സൈറ്റുകളും നീക്കം ചെയ്യണം, ഗൂഗിളിന് കേരളാ പൊലീസിന്റെ നോട്ടീസ്

സംസ്ഥാനത്ത് ലോണ്‍ ആപ്പുകളില്‍ കുടുങ്ങി ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടിയെടുത്ത് പൊലീസ്. ലോണ്‍ ആപ്പുകളും 72 വെബ് സൈറ്റുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗളിനും ഡൊമൈന്‍ രജിസ്‌ട്രോര്‍ക്കും പൊലീസ് നോട്ടീസ് നല്‍കി. പൊലീസിന്റെ സൈബര്‍ ഒപ്പറേഷന്‍ എസ് പിയാണ് നോട്ടീസ് നല്‍കിയത് തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിംഗ് ആപ്പുകളും ഉടനടി നീക്കം ചെയ്യണമെന്നാണ് നോട്ടീസ്...

ലോൺ ആപ്പുകൾ; ചതിക്കുഴികളിൽ വീഴരുതെന്ന് കേരള പൊലീസ്

ഓണ്‍ലൈന്‍ ആപ് വഴി വായ്പ നല്‍കുന്ന സംഘത്തിന്‍റെ ഭീഷണിയെ തുടര്‍ന്ന് കടമക്കുടിയില്‍ നാലംഗ കുടുംബം ജീവനൊടുക്കിയത് നാടിനെയാകെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ലോട്ടറി തൊഴിലാളിയായ അജയരാജനും ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസിന്‍റെ കുറിപ്പ് വളരെ എളുപ്പത്തില്‍ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത...

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്

ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്. ലിങ്ക് തുറക്കുമ്പോള്‍ യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് പൊലീസ് അറിയിച്ചു. കോഡ് സ്‌കാനര്‍ ആപ്പ് സെറ്റിംഗ്‌സില്‍ ‘open URLs automatically’ എന്ന ഓപ്ഷന്‍ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ്...

കടമെടുക്കാന്‍ നില്‍ക്കേണ്ട, കെണിയാണ്; ലോണ്‍ ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലിസ്

തിരുവനന്തപുരം: ഇന്‍സ്റ്റന്റ് ലോണ്‍ എന്ന് വാഗ്ദാനം നല്‍കി സമീപിക്കുന്ന ലോണ്‍ ആപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലിസ്. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങള്‍ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പ് ആണിത്. ആപ്പ് ഇന്‍സ്റ്റാള്‍ ആകണമെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്‌സസ്സ് അവര്‍ക്ക് നല്‍കേണ്ടി വരും. അതായത്...

കാറിൽ കുപ്പിവെള്ളവുമായാണോ യാത്ര ചെയ്യുന്നത്,​ എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക,​ അപകടമുണ്ടാകുന്നത് ഇങ്ങനെ,​ മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം : വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾക്കെതിരെ മാർഗനി‌ർദ്ദേശവുമായി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പൊതു ജനങ്ങൾക്ക് കേരള പൊലീസ് മുന്നറിയിപ്പു നൽകാറുണ്ട്,​ ഇപ്പോഴിതാ ആരും അധികം ശ്രദ്ധിക്കാത്ത ഒരു വിഷയത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്. വേനൽക്കാലത്ത് വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ കടുത്ത ചൂടിനെ ചെറുക്കാൻ കുപ്പിയിൽ വെള്ളം കൂടി കരുതാറുണ്ട്. അത്തരത്തിൽ കാറിലും മറ്റും കുപ്പിവെള്ളം...

‘മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രചാരണം’; ‘കാസ’ക്കെതിരെ പരാതി

കോഴിക്കോട്: ലൗജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവയുടെ പേരില്‍ മുസ്‌ളീം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ചേഞ്ച് ( കാസ) എന്ന സംഘടനക്കെതിരെ പൊലീസില്‍ പരാതി. ജമാ അത്ത് ഇസ്‌ളാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇസ്‌ളാമിക് ഓര്‍ഗനൈസേഷനാണ് കാസയുടെ വയനാട് ജില്ലാ ഭാരവാഹികള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പുല്‍പ്പള്ളിയില്‍ വച്ച്...
- Advertisement -spot_img

Latest News

തദ്ദേശ തിരഞ്ഞെടുപ്പ്; വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും,1200 പുതിയ വാർഡുകൾ വരും

തിരുവനന്തപുരം: കാടും പുഴയുമൊക്കെ അതിർത്തിയാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും. റോഡുകൾ, ചെറിയനടപ്പാതകൾ, റെയിൽപ്പാത എന്നിവയും അതിർത്തിയായി പരിഗണിക്കും. പുനർനിർണയ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന, വാർഡുകളുടെ...
- Advertisement -spot_img