ഇനി മീഡിയ സന്ദേശങ്ങളുടെ തലക്കെട്ട് എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

0
117

ഉപയോക്താക്കള്‍ക്ക് സൗകര്യാര്‍ഥം പുതിയ പലഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ക്യാപ്ഷന്‍ മെസേജ് എഡിറ്റ് ഫീച്ചര്‍. ടെക്സ്റ്റ് മെസജുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഫീച്ചറിന്റെ സാധ്യതയാണ് വിപുലീകരിച്ചത്. നിലവില്‍ വീഡിയോകള്‍, ജിഫുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ അടങ്ങുന്ന മീഡിയ സന്ദേശങ്ങളുടെ ക്യാപ്ഷനുകളും എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍.

അയച്ച വിവിധ തരത്തിലുള്ള മീഡിയ സന്ദേശങ്ങളുടെ ക്യാപ്ഷനുകള്‍ 15 മിനിറ്റിനകം പുതുക്കുവാനും തെറ്റ് തിരുത്താനും കഴിയുന്നതാണ് പുതിയ ഫീച്ചര്‍. മീഡിയ സന്ദേശങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിച്ച് ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷനിലേക്ക് മാറിയവര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഭാവിയില്‍ എല്ലാവര്‍ക്കും ഇത് ലഭ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here