ഐപിഎല്ലിലെ ഏറ്റവും വലിയ 7 സിക്സുകൾ

0
87

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല ലോക ക്രിക്കറ്റിനെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു ഐ പി എൽ കാലം. 1000 മത്സരങ്ങളെന്ന നാഴികകല്ലും പിന്നിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ജൈത്രയാത്ര തുടരുകയാണ്. അടിയുടെ പൊടിപൂരം തന്നെയാണ് കുട്ടി ക്രിക്കറ്റിന്‍റെ മുഖം മാറ്റിയ ഐ പി എല്ലിന്‍റെ വിജയരഹസ്യം. അതിർത്തിക്ക് മുകളിലൂടെ ഓരോതവണയും പന്ത് പറക്കുമ്പോൾ ആരാധകരുടെ ആവേശവും ഇരട്ടിയാകാറുണ്ട്. അതുകൊണ്ടുതന്നെ സിക്സറുകളുടെ ത്രില്ല് ഒന്ന് വേറെയാണ്. 1000 മത്സരം പൂർത്തിയാക്കി ഐ പി എൽ കുതിക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സിക്സറുകളുടെ ആരാധകർ ആഘോഷിക്കുകയാണ്. ഏറ്റവും കൂടുതൽ ദൂരത്തേക്ക് പറന്ന സിക്സറുകളുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ആയിരം മത്സരം പൂർത്തിയാക്കി നിൽക്കുമ്പോൾ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ സിക്സിന്‍റെ റെക്കോർഡ് ദക്ഷിണാഫ്രിക്കക്കാരനായ ആൽബി മോർക്കലിന്‍റെ പേരിൽ സുരക്ഷിതമായി തുടരുകയാണ്. 2008 ൽ ചെന്നൈയ്ക്ക് വേണ്ടി ബാറ്റുവീശിയ മോർക്കലിന്‍റെ അടി ചെന്നവസാനിച്ചത് 125 മീറ്റർ ദൂരത്തായിരുന്നു. തൊട്ടുതാഴെ പ്രവീൺ കുമാറാണ്. 2008 ൽ ബാംഗൂരിന് വേണ്ടി 124 മീറ്റർ ദൂരമുള്ള സിക്സാണ് പ്രവീൺ കുമാർ നേടിയത്. ആദം ഗിൽക്രിസ്റ്റ് 122 മീറ്റർ, റോബിൻ ഉത്തപ്പ 120 മീറ്റർ, ക്രിസ് ഗെയിൽ 119 മീറ്റർ, യുവരാജ് സിംഗ് 119 മീറ്റർ, റോസ് ടെയ് ലർ 119 മീറ്റർ, ഗൗതം ഗംഭീർ 117 മീറ്റ‍ർ, ബെൻ കട്ടിംഗ് 117 മീറ്റർ, ലിയാം ലിവിംഗ്സ്റ്റൺ 117 മീറ്റർ എന്നിവരാണ് ആദ്യ പത്തിലുള്ളത്.

2023 സീസണിലെ ഏറ്റവും വലിയ 5 സിക്സുകൾ

നടപ്പു സീസണിലെ ഏറ്റവും വലിയ സിക്സ് പായിച്ചത് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലെസിയാണ്. ലഖ്നൗവിനെതിരായ ഫാഫിന്‍റെ സിക്സ് 115 മീറ്റർ അകലെയാണ് പതിച്ചത്. ടിം ഡേവിഡ് 114 മീറ്റർ, ജോസ് ബട്ട്‍ലർ 112  മീറ്റർ, ശിവം ദുബെ 111  മീറ്റർ, ആന്ദ്രേ റസൽ 109  മീറ്റർ, എന്നവരാണ് ഇത്തവണത്തെ ഇതുവരെയുള്ള സിക്സടി വീരന്മാർ.

LEAVE A REPLY

Please enter your comment!
Please enter your name here