ലഖ്നൗ: ഐപിഎല്‍ മെഗാ താരലേലത്തില്‍ ഏതൊക്കെ താരങ്ങളെ ടീമുകള്‍ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അതിനിടെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ സീസണില്‍ മുംബൈ ഇന്ത്യൻസ് വിടുമെന്നും മറ്റ് ടീമുകള്‍ രോഹിത്തിനായി വാശിയോടെ രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസിലെ നായകസ്ഥാനം രോഹിത്തിന് നഷ്ടമായിരുന്നു. പകരം ക്യാപ്റ്റനായ ഹാര്‍ദ്ദിക്...
മുംബൈ: തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023ലെ ഐപിഎല്ലില്‍ നിന്നുള്ള ബിസിസിഐയുടെ ലാഭത്തില്‍ 113 ശതമാനം വര്‍ധന. 2022ലെ ഐപിഎല്ലില്‍ നിന്ന് 2367 കോടി രൂപ ലാഭം നേടിയപ്പോള്‍ 2023ല്‍ ഇത് 5120 കോടിയായി ഉയര്‍ന്നുവെന്ന് ബിസിസിഐ വാര്‍ഷിക റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലില്‍ നിന്നുള്ള ആകെ വരുമാനത്തിലും തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 78...
വ്യക്തമായ കാരണങ്ങളില്ലാതെ ലേലത്തില്‍ പങ്കെടുത്തതിന് ശേഷം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് വിലക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍. ഇ.എസ്.പി എന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഗാ ലേലത്തിലും വിദേശ താരങ്ങള്‍ പങ്കെടുക്കണമെന്നും മിനി ലേഗത്തില്‍ മാത്രം പങ്കെടുത്താല്‍ പോരെന്നും ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എല്ലാ പത്ത് ഫ്രാഞ്ചൈസികളും ഇക്കാര്യങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. അടുത്ത...
ഐപിഎലിലെ മുംബൈ-പഞ്ചാബ് മത്സരം വിവാദത്തില്‍. മുംബൈ ബാറ്റിംഗിനിടെയിലെ അംപയറുടെ പല തീരുമാനങ്ങളും സംശയമുയര്‍ത്തുന്നതിനെ ചൊല്ലിയാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. മത്സരത്തില്‍ പല വിചിത്ര തീരുമാനങ്ങള്‍ അംപയറുടെ ഭാഗത്തുനിന്ന് കാണാനായി. ഇപ്പോഴിതാ തേര്‍ഡ് അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് എക്സില്‍ പോസ്റ്റിട്ടിരിക്കുകയാണ് ഓസീസ് മുന്‍ താരം ടോം മൂഡി.
കഗിസോ...
മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരട്ടങ്ങള്‍ക്ക് നാളെ ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവും തമ്മിലുള്ള മത്സരത്തോടെ തുടക്കമാവും. കഴിഞ്ഞ ഐപിഎല്ലില്‍ നിന്ന് വ്യത്യസ്തമായി ചില പുതിയ നിയമങ്ങളുമായാണ് ഇത്തവണ ഐപിഎല്‍ എത്തുന്നത്. ബൗളര്‍മാരെ ഒരു ഓവറില്‍ രണ്ട് ബൗണ്‍സറുകള്‍ എറിയാന്‍ അനുവദിക്കുന്ന നിയമം മുതല്‍ ഡിആര്‍എസില്‍ സ്റ്റംപിംഗിനൊപ്പം ക്യാച്ചും റിവ്യു ചെയ്യുന്നതുവരെ മാറ്റങ്ങളില്‍ പെടുന്നു.
ബാറ്റര്‍മാര്‍ക്കൊപ്പം...
ദില്ലി: കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സമ്മാനത്തുകയായി കിട്ടിയത് 20 കോടി രൂപയാണ്. രണ്ടാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന് 13 കോടി രൂപയും സമ്മാനത്തുകയായി കിട്ടി. ഇതിന് പുറമെ പ്ലേ ഓഫിലെത്തിയ മുംബൈ ഇന്ത്യന്‍സിന് ഏഴ് കോടിയും ലഖ്നൗവിന് ആറ് കോടിയും സമ്മാനത്തുകയായി ലഭിച്ചു. ഇത്തവണ പുരുഷ ഐപിഎല്ലിലെ...
മത്സരം തുടങ്ങുന്നതിന് മുമ്പ് വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആരാധകരുടെ സ്വന്തം ‘ആര്‍സിബി’ പേര് മാറ്റാന്‍ ഒരുങ്ങുന്നതായാണ് സൂചന. ‘റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍’ എന്ന പേര് ‘റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു’ എന്നാക്കിയേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഫ്രാഞ്ചൈസി. 2014ല്‍ ‘ബാംഗ്ലൂര്‍’ നഗരത്തിന്റെ പേര് ഔദ്യോഗികമായി ‘ബംഗളൂരു’ എന്നാക്കി മാറ്റിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ്...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസറായി ടാറ്റ തുടരും. അടുത്ത അഞ്ച് വർഷത്തേക്കാണ് കരാർ പുതുക്കിയത്. 2024 മുതൽ 2028 വരെ 2500 കോടി രൂപയ്ക്കാണ് കരാർ പുതുക്കിയത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്പോൺസർഷിപ്പ് തുകയാണിത്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും...
മുംബൈ: ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി താരങ്ങളുടെ കൈമാറ്റങ്ങളെ ചൊല്ലി വലിയ ചര്‍ച്ച നടന്നുവരികയാണ്. ഇതിനിടയിലാണ് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ഒരു പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ നടന്നുവരുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജു സാംസണെ സമീപിച്ചുവെന്നാണ് പ്രചാരണം. ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സാംസണെ പരിഗണിച്ചുവെന്നാണ് പ്രചരിപ്പിക്കുന്നത്. എം.എസ്.ധോണിക്ക് പിന്‍ഗാമിയായി...
കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവും...