കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട; നാൽപത് ലക്ഷത്തിന്റെ എം ഡി എം എയുമായി കാസർകോഡ് സ്വദേശി അറസ്റ്റിൽ; ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചത് കണ്ണൂരും കാസർകോട്ടും വിൽക്കാൻ

0
232

കണ്ണൂർ : മംഗളൂരുവിലേക്കുള്ള ചെന്നൈ എഗ്മോർ എക്‌സ്‌പ്രസിൽ (16159) നിന്ന് 204 ഗ്രാം എം.ഡി.എം.എ. പിടിച്ചു. ബദിയഡുക്ക കടമ്പൽ സ്വദേശി മുഹമ്മദ് ഹാരിഫിനെ (26) അറസ്റ്റ് ചെയ്തു. കണ്ണൂർ ആർ.പി.എഫും എക്‌സൈസും പാലക്കാട് ആർ.പി.എഫ്. ക്രൈം പ്രിവൻഷൻ ഡിറ്റെക്ഷൻ സ്‌ക്വാഡും വെള്ളിയാഴ്ച കണ്ണൂരിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്. ഇതിന് വിപണിയിൽ 40.80 ലക്ഷം രൂപ വില വരും.

ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ കോയമ്പത്തൂർ വഴി പാലക്കാട്ട് എത്തിച്ചു. അവിടെനിന്നാണ് എഗ്മോർ എക്‌സ്‌പ്രസിൽ കൊണ്ടുവന്നത്. ആർ.പി.എഫ്. ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, പാലക്കാട് സി.പി.ഡി.എസ്. ടീം ഇൻസ്‌പെക്ടർ മിലൻ ബിഗോള, എസ്.ഐ. എൻ.കെ. ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here