ആരിക്കാടിയില്‍ ലോറികള്‍ കൂട്ടിയിടിച്ചു ഡ്രൈവര്‍ ഗുരുതരനിലയില്‍

0
139

കുമ്പള: ആരിക്കാടി ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചു രണ്ടുപേര്‍ക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ ബാഗല്‍കോട്ടെ ശിവരാജി(30)നെ മംഗലാപുരത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങളും തകര്‍ന്നു.

ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. കര്‍ണ്ണാടകയില്‍ നിന്നു സൂരംബയലിലെ ദേശീയപാത നിര്‍മ്മാണ മിക്‌സിംഗ്‌ പ്ലാന്റിലേക്കു ജല്ലിപ്പൊടിയുമായി വരുകയായിരുന്ന ടിപ്പറും ഒഴിഞ്ഞ ഗ്യാസ്‌ സിലിണ്ടര്‍ കയറ്റി മംഗലാപുരത്തേക്കു പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here