റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ ഘടിപ്പിക്കുന്നതിന് മുമ്പുള്ള വിവരങ്ങളാണ് കണക്കുകൾക്ക് അടിസ്ഥാനം. 2023 ജൂണിനുശേഷം
2022-ൽ സംസ്ഥാനത്ത് 43,910 അപകടങ്ങളുണ്ടായപ്പോൾ 2021-ൽ അത് 37,729 ആയിരുന്നു. 64,105 വാഹനാപകടങ്ങൾ...
രാജ്യത്ത് റോഡപകടങ്ങളും തുടര്‍ന്നുള്ള മരണങ്ങളും ഏറെയും സംഭവിക്കുന്നത് വാഹനങ്ങളുടെ അതിവേഗം കാരണം. അതിവേഗം കാരണം 2022-ല്‍മാത്രം രാജ്യത്ത് 3,33,323 അപകടങ്ങളുണ്ടായതില്‍ 1,19,904 പേര് കൊല്ലപ്പെട്ടു. മദ്യപിച്ച് വാഹനമോടിക്കല്‍, ചുവപ്പ് ലൈറ്റ് മറികടക്കല്‍, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍, മൊബൈല്‍ഫോണ്‍ ഉപയോഗം എന്നിവ കാരണമുള്ള അപകടമരണങ്ങളും വര്‍ധിച്ചതായാണ് കേന്ദ്ര റോഡ്ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
മറ്റ്...
ഷാരൂഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ ഗായത്രി ജോഷിയുടെ കാർ മറ്റൊരു കാറിനെ ഇടിച്ചുതെറിപ്പിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികൾക്ക് ദാരുണാന്ത്യം. ഇറ്റലിയിലെ ട്യൂലദ- ഒൽബിയ റൂട്ടിൽ സർഡിനയിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു അപകടം. ഭർത്താവ് വികാസ് ഒബ്റോയിക്കൊപ്പം നടി സഞ്ചരിച്ച ലംബോർഗിനിയാണ് അമിതവേഗത്തിലെത്തി മറ്റൊരു കാറിലിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഈ കാർ മുന്നിലുണ്ടായിരുന്ന...
തിരുവനന്തപുരം ആറ്റിങ്ങലില്‍ റോഡ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്.
ആറ്റിങ്ങല്‍ ബൈപാസില്‍ ഇന്നലെ രാത്രി പതിനൊന്നരയ്ക്കായിരുന്നു അപകടം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
കൊല്ലത്തേക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വലിയ താഴ്ചയില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഭാഗത്തേക്കാണ് കാര്‍...
കണ്ണൂര്‍: ദേശീയപാതയില്‍ തളാപ്പില്‍ മിനി ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.
കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്വീഫ് (23) എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരികയായിരുന്നു ബൈക്കിലെ യാത്രക്കാർ. മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക്...
ബെംഗളുരു : ബെംഗളുരു–മൈസുരു ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ആനയ്ക്കല്‍ സ്വദേശി നിഥിന്(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന് (21) എന്നിവരാണ് മരിച്ചത്. മൈസുരു ഫിഷ് ലാന്റിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. മൈസുരു കാവേരി കോളേജില്‍...
കൽപ്പറ്റ : വയനാട് വൈത്തിരി അമ്പലപടിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്നതിനിടെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. യാത്രക്കാർക്ക് പരിക്കൊന്നുമില്ല. കാർ ഓടുന്നതിനിടെ ക്ലച്ച് കിട്ടാതെ വന്നപ്പോൾ ബോണറ്റ് തുറന്ന് നോക്കിയ സമയത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന്...
കുമ്പള: നവീകരണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ വീണ്ടും അപകടം. മൊഗ്രാല്‍ കൊപ്ര ബസാറില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് പറന്ന് പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു. ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മംഗളൂരു ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് നിയന്ത്രണം...
ടികംഗഢ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ടികംഗഡിലെ ജതാര റോഡിൽ വാഹനം മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കാർ അമിത വേഗത്തിലായിരുന്നതിനാൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് മരത്തിലിടിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ജില്ലയിലെ...