Wednesday, May 15, 2024

Accident

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; വണ്ടി കത്തിയമർന്നു

കൽപ്പറ്റ : വയനാട് വൈത്തിരി അമ്പലപടിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്നതിനിടെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. യാത്രക്കാർക്ക് പരിക്കൊന്നുമില്ല. കാർ ഓടുന്നതിനിടെ ക്ലച്ച് കിട്ടാതെ വന്നപ്പോൾ ബോണറ്റ് തുറന്ന് നോക്കിയ സമയത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന്...

വീണ്ടും അപകടം; ഡിവൈഡര്‍ കമ്പിയിലിടിച്ച കാര്‍ പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു

കുമ്പള: നവീകരണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ വീണ്ടും അപകടം. മൊഗ്രാല്‍ കൊപ്ര ബസാറില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് പറന്ന് പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു. ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മംഗളൂരു ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് നിയന്ത്രണം...

മുന്നറിയിപ്പില്ല; ഡിവൈഡറില്‍ ഇടിച്ചുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

കുമ്പള: ഡിവൈഡറില്‍ റിഫ്‌ളക്റ്റര്‍ സ്റ്റിക്കറോ മറ്റോ സൂചനകളോ ഇല്ലാത്തത് മൂലം ഡിവൈഡറില്‍ ഇടിച്ചുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ആരിക്കാടിയില്‍ ഇന്നോവ കാര്‍ ഡിവൈഡറിലിടിച്ച് തകര്‍ന്നു. ഇന്നലെ ഉച്ചയോടെ ആരിക്കാടി തങ്ങള്‍ വീടിന് സമീപമായിരുന്നു അപകടം. ദേശീയപാതാ നവീകരണ പ്രവൃത്തിയുടെ ഭാഗമായി താല്‍ക്കാലികമായി സ്ഥാപിച്ച ഡിവൈഡറിലാണ് കാര്‍ ഇടിച്ചത്. Also Read:ഹെലികോപ്റ്റര്‍ പക്ഷി ഇടിച്ച് തകര്‍ന്നു; ഡി.കെ ശിവകുമാര്‍...

അമിത വേ​ഗത, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടു; വാഹനം മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ടികംഗഢ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ടികംഗഡിലെ ജതാര റോഡിൽ വാഹനം മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കാർ അമിത വേഗത്തിലായിരുന്നതിനാൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് മരത്തിലിടിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ജില്ലയിലെ...

ആക്‌സിഡന്റ് ജി.ഡി എന്‍ട്രി മൊബൈലിലും; പോല്‍ ആപ്പിലെ നടപടികള്‍ വിശദീകരിച്ച് കേരള പൊലീസ്

വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കായി പൊലീസ് സ്‌റ്റേഷനുകളില്‍ ജനറല്‍ ഡയറി എന്‍ട്രി (ജി.ഡി എന്‍ട്രി)ക്ക് വേണ്ടി കയറിയിറങ്ങുന്നവരാണ് നമ്മളില്‍ പലരും. സ്‌റ്റേഷനുകളില്‍ നേരിട്ട് ചെന്ന് ജി. ഡി എന്‍ട്രി ചോദിച്ച് ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. ജി.ഡി എന്‍ട്രി ലഭ്യമാക്കുന്നതിന് കേരള പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍...

ഇടിച്ചത് ടാറ്റാ നാനോയിൽ, ഉയർന്ന് പൊങ്ങി മലക്കം മറിഞ്ഞത് ഥാര്‍! ഇതെങ്ങനെ…? വിശ്വസിക്കാനാകാതെ വാഹനപ്രേമികൾ

ദുര്‍ഗ്: ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലുണ്ടായ ഒരു വാഹനാപകടത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. ഒരു ടാറ്റാ നാനോ കാറും മഹീന്ദ്ര ഥാറും തമ്മിലാണ് കൂട്ടിയിടി നടന്നത്. ഇത്തിരി കുഞ്ഞനായ നാനോയില്‍ ഇടിച്ച് മഹീന്ദ്ര എസ്‍യുവിയും വമ്പനുമായ ഥാറാണ് മലക്കം മറിഞ്ഞതെന്ന് മാത്രം! വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പദ്മനാപൂർ മിനി സ്റ്റേഡിയത്തിന് സമീപമാണ്...

ലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി, കഴുത്തിലും നെഞ്ചിലും കമ്പി കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: ചെമ്പൂത്രയില്‍ കമ്പി കയറ്റിയ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് അപകടം ഉണ്ടായത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന്...

ആരിക്കാടിയില്‍ ലോറികള്‍ കൂട്ടിയിടിച്ചു ഡ്രൈവര്‍ ഗുരുതരനിലയില്‍

കുമ്പള: ആരിക്കാടി ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചു രണ്ടുപേര്‍ക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ ബാഗല്‍കോട്ടെ ശിവരാജി(30)നെ മംഗലാപുരത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങളും തകര്‍ന്നു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. കര്‍ണ്ണാടകയില്‍ നിന്നു സൂരംബയലിലെ ദേശീയപാത നിര്‍മ്മാണ മിക്‌സിംഗ്‌ പ്ലാന്റിലേക്കു ജല്ലിപ്പൊടിയുമായി വരുകയായിരുന്ന ടിപ്പറും ഒഴിഞ്ഞ ഗ്യാസ്‌ സിലിണ്ടര്‍ കയറ്റി മംഗലാപുരത്തേക്കു പോവുകയായിരുന്ന ലോറിയും...

കാര്‍ ഓടിക്കുന്നതിനിടയില്‍ ഫോണ്‍ കോള്‍; വാഹനത്തില്‍ നിന്നിറങ്ങി ഫോണെടുത്ത യുവാവ് കണ്ടത്…

കാലിഫോര്‍ണിയ: അക്ഷരാര്‍ത്ഥത്തില്‍ മരണത്തെ പറ്റിച്ചതിന്‍റെ ഞെട്ടലില്‍ നിന്ന് മാറിയിട്ടില്ല കാലിഫോര്‍ണിയ സ്വദേശിയായ മൌറിഷിയോ ഹെനാവോ. കാര്‍ ഓടിക്കുന്നതിനിടയില്‍ വന്ന ഫോണ്‍ കോളാണ് യുവാവിന് രക്ഷയായത്. കാര്‍ റോഡ് സൈഡിലൊതുക്കിയ ശേഷം ഫോണുമെടുത്ത് പുറത്തേക്ക് യുവാവ് ഇറങ്ങിയതിന് തൊട്ട് പിന്നാലെയാണ് വലിയൊരു പാറക്കഷ്ണം കാറിന്‍റെ മുകളിലേക്ക് വീണത്. ആഡംബര കാറിന്‍റെ വലിയൊരു ഭാഗവും പാറ വീണ്...

റോഡ് കേരളത്തില്‍, കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്ക്; ആശയക്കുഴപ്പത്തിനൊടുവില്‍ കേസെടുത്ത് കേരള പൊലീസ്

കാസര്‍കോട്: കല്യാണവിരുന്ന് കഴിഞ്ഞുള്ള മടക്കത്തിനിടെ കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പൊലീസ് കേസെടുക്കുന്നത്. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമായതാണ് ആശയക്കുഴപ്പത്തിന് കാരണം. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചെര്‍ക്കള-ജാല്‍സൂര്‍ അന്തസ്സംസ്ഥാനപാതയില്‍ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ...
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

കാസര്‍ഗോഡ് പടന്നക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ 2.30ഓടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്....
- Advertisement -spot_img