ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ തുടരുന്നു; 70,000 ത്തോളം പേർ രജിസ്റ്റർ ചെയ്തു

0
118

സൗദിയില്‍ ഇത് വരെ എഴുപതിനായിരത്തോളം പേർ ഹജ്ജിന് അപേക്ഷ നൽകിയതായി ഹജ്ജ് ഉംറ മന്ത്രലായം അറിയിച്ചു. ജൂണ്‍ 25 വരെയാണ് ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിന് അപേക്ഷിക്കാൻ അവസരമുളളത്. എന്നാൽ ഇതിനിടെ ആഭ്യന്തര ഹജ്ജ് ക്വോട്ട പൂർത്തിയായാൽ പിന്നീട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ജനുവരി 5 മുതലാണ് സൌദിയിലെ ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. ഇത് വരെ 70,000 ത്തോളം പേർ ഹജ്ജിന് അപേക്ഷ നൽകിയതായി ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്ത് അറിയിച്ചു. കോവിഡിന് മുമ്പ് 2019 ലാണ് സൌദിയിൽ സാധാരണപോലെ ഹജ്ജ് നടന്നത്. ഈ വർഷം വീണ്ടും നിയന്ത്രണങ്ങളൊന്നുമില്ലാതെ കോവിഡിന് മുമ്പുള്ള അവസ്ഥയിലായിരിക്കും ഹജ്ജ് കർമ്മങ്ങൾ.

കോവിഡിന് ശേഷം കഴിഞ്ഞ വർഷം നടന്ന ഹജ്ജിന് ആകെ 10 ലക്ഷം പേർക്കായിരുന്നു അവസരം. എന്നാൽ ഈ വർഷം പ്രായപരിധിയില്ലാതെ കൂടുതൽ പേർക്ക് അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു. സൗദിയിലുള്ളവർക്ക് ജൂൺ 25 വരെ ഹജ്ജിന് അപേക്ഷിക്കാം.എന്നാൽ അതിന് മുമ്പ് ആഭ്യന്തര ഹജ്ജ് ക്വോട്ട പൂർത്തിയായാൽ പിന്നീട് വരുന്ന അപേക്ഷകൾ സ്വീകരിക്കില്ല. നുസുക് ആപ്ലിക്കേഷൻ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് ഗഡുക്കളായോ ഒറ്റത്തവണയായോ പണമടക്കാൻ സൌകര്യമുണ്ടെെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here