ഒരു മണിക്കൂറിന്റെ വില 20 ലക്ഷം! അല്‍-നസ്‍റില്‍ ക്രിസ്റ്റ്യാനോയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലം

0
194

റിയാദ്: ക്ലബ് ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബായ അൽ-നസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് താരത്തിന് ക്ലബ് നൽകാനിരിക്കുന്ന വാർഷിക പ്രതിഫലം.

ഒരു മാസം 16.67 മില്യൻ യൂറോയാകും ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുക. ഏകദേശം 147 കോടി രൂപ വരുമിത്. ആഴ്ചയ്ക്ക് 38.88 മില്യൻ യൂറോയും(34 കോടി രൂപ) ദിവസം 5,55,555 യൂറോയും(ഏകദേശം അഞ്ചു കോടി രൂപ), മണിക്കൂറിന് 23,150 യൂറോയും(20 ലക്ഷം രൂപ) ആയിരിക്കും താരത്തിനു ലഭിക്കുക. ശമ്പളയിനത്തിൽ മാത്രം വർഷം 620 കോടിയായിരിക്കും ലഭിക്കുക. പരസ്യ വരുമാനം ഇതിനു പുറമെയും.

മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതിഫലം. ഒറ്റയടിക്കാണ് പ്രതിഫലത്തിൽ ഇരട്ടിയോളം കുതിപ്പുണ്ടായത്. പി.എസ്.ജി താരം കിലിയൻ എംബാപ്പെയാണ് ക്രിസ്റ്റ്യാനോയ്ക്കു പിറകിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. 128 മില്യൻ ഡോളറാണ് താരത്തിനു ലഭിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ലയണൽ മെസിയുടെ പ്രതിഫലം 120 ഡോളറുമാണ്.

രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽ-നസ്ർ ക്ലബുമായി ഒപ്പുവച്ചിരിക്കുന്നത്. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1,950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ. പുതുവർഷ ദിനമായ നാളെ കരാർ പ്രാബല്യത്തിൽ വരും. നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി ക്രിസ്റ്റ്യാനോ ഉടൻ സൗദിയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here