മാന്യ കെ.സി.എ സ്റ്റേഡിയം പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

0
68

കാസര്‍കോട്: അനധികൃത നിര്‍മ്മാണവും കയ്യേറ്റവുമുണ്ടെന്ന് കാട്ടി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം പൊളിക്കാനുള്ള ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി സെപ്തംബര്‍ 20ന് നല്‍കിയ കത്തില്‍ 22ന് രാവിലെ 11 മണിക്ക് മുമ്പായി അനധികൃത നിര്‍മ്മാണം നീക്കണമെന്നാണ് നിര്‍ദേശിച്ചത്. നേരത്തെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റമുണ്ടെന്ന് കാട്ടി കയ്യേറ്റം ഒഴിപ്പിക്കാനുള്ള കാസര്‍കോട് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവും 2020 ജനുവരിയില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിന്ന് ഹൈക്കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here