സ്‌കൂളുകളുടെ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

0
311

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്. ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു.

റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ സ്‌കൂളുകളുടെ ക്ലാസ് ടൈം മാറ്റണമെന്നതാണ്. രാവിലെയാണ് പഠനത്തിന് ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാം ശുപാര്‍ശയില്‍ പറയുന്നു. അധ്യാപകര്‍ക്കുള്ള ടിടിസി, ബിഎഡ് കോഴ്‌സുകള്‍ക്ക് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള മാസ്‌റ്റേഴ്‌സ് ഡിഗ്രിയാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍്ട്ടിനെതിരെ ചില അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഘടനമാറ്റം സംബന്ധിച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം തേടിയിരുന്നു. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മൂന്ന് ഡയറക്ടറേറ്റുകളുടെ ലയനവും ഇതിനനുസൃതമായി വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളുമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഒന്നാം ഭാഗത്തിൽ ശുപാർശ ചെയ്തിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here