നടി രശ്മി ​ഗോപാൽ അന്തരിച്ചു

0
231

തിരുവനന്തപുരം; സിനിമാ– സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു. 51 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു. ‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാകുന്നത്. മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

രശ്മിയുടെ അപ്രതീക്ഷിത വിയോ​ഗം മലയാള സീരിയൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി സീരിയൽ താരങ്ങളാണ് രശ്മി ​ഗോപാലിന് ആദരാഞ്ജലി അർപ്പിച്ചത്. നടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിൽ അനുശോചനം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here