ട്വന്‍റി20 ലോകകപ്പ്: ഇന്ത്യയുടെ സന്നാഹ മത്സരം ആസ്ട്രേലിയ, ന്യൂസിലാൻഡ് ടീമുകളോട്

0
181

ഐ.സി.സി ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ, ന്യൂസിലാൻഡ് ടീമുകളോട് സന്നാഹ മത്സരം കളിക്കും. ഒക്ടോബർ 17, 19 തീയതികളിൽ ബ്രിസ്ബേൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സന്നാഹ മത്സരം.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യാഴാഴ്ചയാണ് ലോകകപ്പിൽ പങ്കെടുക്കുന്ന 16 ടീമുകളുടെ സന്നാഹ മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തുവിട്ടത്. ഒക്ടോബർ 10ന് രണ്ടു തവണ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് യു.എ.ഇയെയും, സിംബാബ്വെ എയർലൻഡിനെയും നേരിടും. 18ന് പാകിസ്താനും ഇംഗ്ലണ്ടും തമ്മിലാണ് മത്സരം.

ഒമ്പതു ദിവസങ്ങളിലായി നടക്കുന്ന സന്നാഹ മത്സരങ്ങളിൽ കാഴ്ചക്കാരെ അനുവദിക്കില്ല. ഒക്ടോബർ 16നാണ് ലോകകപ്പ് മത്സരങ്ങൾ തുടങ്ങുക. ശ്രീലങ്കയും നമീബിയയും തമ്മിലാണ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here