ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

0
17

പാലക്കാട്‌ : പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ ആകെ 26 പ്രതികളാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ റഷീദ് ഉൾപ്പെടെ പത്തിലധികം പ്രതികൾ ഇപ്പോഴും ഒളിവിലാണ്. 2022 ഏപ്രിൽ 16നാണ് മേലമുറിയിലെ കടയിൽ വച്ച് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമാണ് ശ്രീനിവാസന്‍റെ കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ബി.ജെ.പി നേതാവ് സഞ്ജിത്തിന്‍റെ കൊലപാതകത്തോടുള്ള വിദ്വേഷമാണ് സുബൈറിന്‍റെ കൊലപാതകമെന്ന് കുറ്റപത്രത്തിൽ പറയുന്നു.