പ്രസവാനന്തരം വിഷാദരോഗം; പഠനം

0
21

കാ​സ​ർ​കോ​ട്: പ്രസവശേഷം നാലിൽ ഒരു സ്ത്രീയ്ക്കു വിഷാദരോഗം ഉള്ളതായി പഠനം. കാസർകോട് ജില്ലയിലെ 220 അമ്മമാരിലാണ് പഠനം നടത്തിയത്. 220 അമ്മമാരിൽ 55 പേർക്ക് (24.6 ശതമാനം) പ്രസവാനന്തര വിഷാദരോഗം ഉണ്ടായിരുന്നു. കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ബ്ലി​ക് ഹെ​ല്‍ത്ത് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ പ​ഠ​ന വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജ​യ​ല​ക്ഷ്മി രാ​ജീ​വി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി വി​സ്മ​യ രാ​ജ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ൽ.

പ്രസവാനന്തര വിഷാദത്തിന്‍റെ വ്യാപനവും അനുബന്ധ ഘടകങ്ങളും കണ്ടെത്തുക എന്നതായിരുന്നു പഠനത്തിന്‍റെ ഉദ്ദേശ്യം. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് ഏഴിൽ ഒരാൾക്ക് പ്രസവാനന്തര വിഷാദരോഗം ഉണ്ടെന്നാണ്. പ്രസവശേഷം എല്ലാ സ്ത്രീകളും സന്തുഷ്ടരല്ല.

പ്രസവശേഷം ഹോർമോണുകളിലെ മാറ്റങ്ങൾ, പ്രസവത്തിലെ സങ്കീർണതകൾ, മാനസിക ഘടകങ്ങൾ എന്നിവയാണ് ഇതിന് കാരണം.