സേതുരാമയ്യരുടെ തേരോട്ടം; നെറ്റ്ഫ്‌ലിക്‌സ് പട്ടികയില്‍ ഹിറ്റടിച്ച് സിബിഐ 5

0
263

തിയേറ്ററിലെ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ ഏറ്റവും വലിയ ഹിറ്റായി മമ്മൂട്ടിയുടെ സിബിഐ 5; ദ ബ്രെയിന്‍. ജൂണ്‍ 13 മുതല്‍ 19 വരെയുള്ള കണക്കെടുത്താല്‍ ലോക സിനിമകളില്‍ നാലാമതാണ് സിബിഐ 5. റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തുടര്‍ന്നു

ദാ റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സിബിഐയ്ക്ക് മുന്നിലുള്ളത്. ഹിന്ദി ചിത്രം ഭൂല്‍ഭുലയ്യ 2 സിബിഐയ്ക്ക് ശേഷമാണ്.

കെ മധു സംവിധാനം ചെയ്ത സിബിഐ 5, സിബിഐ സീരീസിലെ അഞ്ചാം പതിപ്പാണ്. എസ്.എന്‍ സ്വാമിയാണ് തിരക്കഥ. രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, സായ്കുമാര്‍, ജയകൃഷ്ണന്‍, മുകേഷ്, കനിഹ, പ്രതാപ് പോത്തന്‍, രമേഷ് പിഷാരടി തുടങ്ങി ഒരു വലിയതാര നിരതന്നെ ചിത്രത്തിലെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി ശ്രീകുമാര്‍ ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുകയും ചെയ്തു.

റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളില്‍ 28.8 ലക്ഷം ആളുകളാണ് ചിത്രം പൂര്‍ണമായി കണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലും പാക്‌സ്താന്‍, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെന്‍ഡിങ്ങിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here