ചൈനീസ് വിപണിയെ ലക്ഷ്യമാക്കി 1.27 ലക്ഷത്തിന്‍റെ കുട! പ്രത്യേകതകള്‍ ഇവയാണ്

0
148

ഡംബര ലേബൽ ആയ ഗൂച്ചിയും സ്‌പോർട്‌സ് വെയർ കമ്പനിയായ അഡിഡാസും ചേർന്ന് നിർമ്മിച്ച കുട ചൈനീസ് വിപണിയിലേക്ക്. 1,644 ഡോളറാണ് ആഡംബര ഭീമന്മാർ ചേർന്ന് നിർമ്മിച്ച ഈ കുടയുടെ വില. അതായത് ഏകദേശം 1.27 ലക്ഷം രൂപ. എന്നാൽ വാട്ടർ പ്രൂഫിങ് പോലുമില്ലാത്ത ഈ കുട മഴയത്ത്  ഉപയോഗിക്കാൻ സാധിക്കുന്നതല്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

കൺസൾട്ടൻസി ബെയിൻ ആൻഡ് കമ്പനിയുടെ ഗവേഷണമനുസരിച്ച്, 2025-ഓടെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വിപണിയായി  മാറാൻ പോകുന്ന ചൈനയിൽ  ആഡംബര ഉൽപ്പന്നങ്ങൾക്ക് ശക്തമായ ഡിമാൻഡുണ്ട്. എന്നാൽ “സൺ അംബ്രല്ല” എന്ന ലേബലിൽ കുടയുടെ ചിത്രങ്ങൾ ഓൺലൈനിൽ വന്നതു മുതൽ ചൈനയിലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ വ്യാപകമായി. ജൂൺ 7 ന് വിപണിയിലേക്കെത്തുന്ന കുടയെ ഇതിനകം തന്നെ വിപണി തള്ളിയെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

മഴയത്ത് ഉപയോഗിക്കാൻ സാധിക്കാത്ത ഈ കുടയെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയ സൈറ്റായ വെയ്‌ബോയിൽ ഹാഷ്‌ടാഗുകൾ നിറഞ്ഞു. 140 ദശലക്ഷത്തിലധികം പേരാണ് കുടയ്ക്കെതിരെ കമന്റുകളുമായി എത്തിയത്.

അഡിഡാസിന്റെയും ഗുച്ചിയുടെയും ഈ കുട മഴയെ തടയില്ല, പകരം സൂര്യനിൽ നിന്നും സംരക്ഷണം നൽകും. ഫാഷൻ പ്രോഡക്റ്റ് എന്ന രീതിയിലാണ് ഈ കുട പുറത്തിറക്കിയിരിക്കുന്നത് എന്നാണ് കമ്പനികളുടെ വിശദീകരണം. മരത്തിൽ കൊത്തിയെടുത്ത  ബിർച്ച്-വുഡ് ഹാൻഡിൽ ആണ് ഈ കുടയുടെ പ്രത്യേകത. രണ്ട് ബ്രാൻഡുകളുടെയും ലോഗോകൾ സംയോജിപ്പിച്ച് G- ആകൃതിയിലുള്ള ഹാൻഡിൽ ആണിത്. പച്ചയും ചുവപ്പും നിറം ചേർന്ന് പ്രിന്റ് ഡിസൈനിൽ വരുന്ന ഈ കുട  ഇറ്റലിയിൽ നിർമ്മിച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here