ജിഎസ്ടി; നിയമനിർമ്മാണങ്ങൾ നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യാവകാശം : സുപ്രീം കോടതി

0
211

ദില്ലി : ചരക്ക് സേവന നികുതി (GST) വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും തുല്യവും ഏകോപിതവുമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി (Supreme Court).  ജിഎസ്ടി കൗൺസിലിന്റെ ശുപാർശകൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  ബാധ്യസ്ഥരല്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു

ജനാധിപത്യ സംവിധാനത്തിൽ ഫെഡറൽ യൂണിറ്റുകളുടെ അധികാരങ്ങൾ വിവരിക്കുന്ന സുപ്രധാന വിധിയാണ്  സുപ്രീം കോടതി നടത്തിയത്. ചരക്ക് സേവന നികുതി സംബന്ധിച്ച് നിയമനിർമ്മാണം നടത്താൻ പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും തുല്യ അധികാരമുണ്ടെന്നും ഉചിതമായ ഉപദേശം നൽകേണ്ടത് ജിഎസ്ടി കൗൺസിലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 246 (എ) അനുച്ഛേദപ്രകാരം  നികുതിയുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിൽ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യ അധികാരമുണ്ട് എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ജിഎസ്ടി കൗൺസിലിന്റെ എല്ലാ ശുപാർശകളും പ്രാവർത്തികമാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ബാധ്യസ്ഥരല്ല. ജിഎസ്ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന  ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here