ഒരു ലിറ്റർ പെട്രോൾ കിട്ടാത്തതിനാൽ കുഞ്ഞിനെ രക്ഷിക്കാനായില്ല, രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ പോസ്റ്റുമോർട്ടം ചെയ്ത ശ്രീലങ്കയിലെ ഡോക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

0
129

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിൽ ആഴ്ന്ന ശ്രീലങ്കയിൽ പെട്രോൾ ക്ഷാമം രൂക്ഷമാണ്. വിദേശ നാണ്യശേഖരത്തിൽ ഗണ്യമായ ഇടിവ് വന്നതോടെയാണ് ശ്രീലങ്കയ്ക്ക് എണ്ണവാങ്ങാൻ കഴിയാതെ വരുന്നത്. എന്നാൽ ഈ ബുദ്ധിമുട്ടുകൾ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് വിവരിക്കുകയാണ് ഒരു ഡോക്ടർ. അസുഖം ബാധിച്ച കുഞ്ഞിനെ പെട്രോൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും, ചികിത്സ കിട്ടാതെ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു എന്നുമാണ് കുറിപ്പിലുള്ളത്. സെൻട്രൽ ഹൈലാൻഡ്സ് മേഖലയിലാണ് സംഭവം.

ദിയതലാവ ആശുപത്രിയിലെ ജുഡീഷ്യൽ മെഡിക്കൽ ഓഫീസർ ഷനക റോഷൻ പതിരണയാണ് രാജ്യത്തെ പെട്രോൾ ക്ഷാമം രണ്ട് വയസുള്ള കുഞ്ഞിന്റെ ജീവനെടുക്കാൻ കാരണമായതെന്ന് കുറിപ്പെഴുതിയത്. ഷനക റോഷനാണ് മരണപ്പെട്ട കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചത്. തലസ്ഥാനമായ കൊളംബോയിൽ നിന്ന് 190 കിലോമീറ്റർ അകലെയാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്ത ഹൽദാമുല്ല. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമായിരുന്നു കുഞ്ഞിനുണ്ടായിരുന്നത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ മാതാപിതാക്കൾ ശ്രമിച്ചുവെങ്കിലും ഇന്ധനക്ഷാമം രൂക്ഷമായതോടെ കുഞ്ഞിന്റെ പിതാവ് മണിക്കൂറുകളോളം പെട്രോളിനായി അലഞ്ഞു നടന്നു. ഒടുവിൽ കുഞ്ഞിനെ ഹൽദാമുല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയത്ത് എത്തിക്കാതിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഒരു ലിറ്റർ പെട്രോൾ കിട്ടാത്തതിനാൽ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന നിരാശ മാതാപിതാക്കളുടെ ഓർമ്മകൾ എന്നും അവരെ വേട്ടയാടുമെന്ന് ഡോക്ടർ ഫേസ്ബുക്ക് കുറിപ്പിൽ എഴുതി.

LEAVE A REPLY

Please enter your comment!
Please enter your name here