സംസ്ഥാനത്ത് കാലവർഷം നേരത്തെയെത്തും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

0
76

തിരുവനന്തപുരം: കാലവർഷം ഞായറാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തും ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തെ എത്തും എന്ന രീതിയിലുള്ള പ്രവചനങ്ങളാണ് ഇപ്പോൾ വരുന്നത്. മെയ് പതിനഞ്ചോടുകൂടിയായിരിക്കും കാലവർഷം രൂപം കൊള്ളുക. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മെയ് പതിനഞ്ചോടുകൂടി ആ കാലവർഷം ആ എത്തിച്ചേരുവാനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴ തുടരും എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്ന് ഇടുക്കി, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി ജില്ലകളിലും പതിനാലിന് ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് ഉണ്ട്. അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ മഴ ശക്തമായിരിക്കുമെന്നാണ് പ്രവചനം.

LEAVE A REPLY

Please enter your comment!
Please enter your name here