Friday, April 26, 2024
Home Latest news രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിനെതിരെ 77.59ലേക്ക് കൂപ്പുകുത്തി

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഡോളറിനെതിരെ 77.59ലേക്ക് കൂപ്പുകുത്തി

0
251

ഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലവാരത്തിൽ. പണപ്പെരുപ്പനിരക്ക് ഉയരുന്നതിനെ തുടർന്ന് അമേരിക്കയിലെ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് രൂപയെ സ്വാധീനിച്ചത്.

ഇതിന് പുറമേ ഓഹരിവിപണിയുടെ ഇടിവും രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചു. വിനിമയത്തിന്റെ ഒരു ഘട്ടത്തിൽ റെക്കോർഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. ഡോളറിനെതിരെ 77.59ലേക്ക് രൂപ താഴ്ന്നതോടെയാണ് റെക്കോർഡ് തകർച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ 77.52 രേഖപ്പെടുത്തിയതാണ് ഇതിന് മുൻപത്തെ റെക്കോർഡ് തകർച്ച.

കഴിഞ്ഞദിവസം 77.24 രൂപയായിരുന്നു ഡോളറുമായുള്ള വിനിമനിരക്ക്. ഇന്ന് 77.41 എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് രൂപ വീണ്ടും തകരുന്നതാണ് ദൃശ്യമായത്. രാജ്യത്ത് പണപ്പെരുപ്പനിരക്ക് ഉയരുന്നതും അമേരിക്കയിൽ നാണ്യപ്പെരുപ്പനിരക്ക് പിടിച്ചുനിർത്താൻ യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്താൻ പോകുന്നതുമാണ് രൂപയിൽ പ്രതിഫലിച്ചത്. ഡോളർ ശക്തിയാർജ്ജിക്കുന്നത് രൂപയുടെ മൂല്യത്തെ ബാധിക്കുന്നതായി വിദഗ്ധർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here